HOME
DETAILS
MAL
നവജാത ശിശുവിന് രക്തം മാറിയ സംഭവം ഗുരുതര അനാസ്ഥയെന്ന് മനുഷ്യാവകാശ കമ്മിഷന്
backup
June 05 2017 | 19:06 PM
തിരുവനന്തപുരം: എസ്.എ.റ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 15 ദിവസം പ്രായമായ നവജാത ശിശുവിന് രക്തം മാറി നല്കിയ സംഭവം പാവപ്പെട്ട രോഗികളെ പരിശോധിക്കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുള്ള ഗുരുതര അനാസ്ഥയെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ പ്രാഥമിക നിരീക്ഷണം. സംഭവത്തില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും അന്വേഷണം നടത്തി മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കമ്മിഷന് ആക്റ്റിംങ് അധ്യക്ഷന്‍ പി.മോഹനദാസ് ആവശ്യപ്പെട്ടു. നിര്‍ദ്ധനരായ രോഗികളോടുള്ള ഇത്തരം മനോഭാവം ശരിയല്ലെന്ന് കമ്മിഷന് നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."