കുടിയിറക്കലുകള്‍ പ്രാകൃതം:കര്‍മസമിതി
കണ്ണൂര്‍: ദേശീയപാത ബൈപ്പാസിന്റെ പേരില്‍ നടത്തുന്ന കുടിയറക്കിലുകള് പ്രാകൃതമാണെന്ന് കോട്ടക്കുന്ന് കുടിയിറക്ക് വിരുദ്ധസമരസമിതി കണ്വെന്ഷന് അഭിപ്രായപ്പെട്ടു.
ദേശീയ പാത ഹൈവേ ബൈപ്പാസ് നിര്‍മാണത്തോടനുബന്ധിച്ചു 3 ഡി നോട്ടിഫിക്കേഷന്റെ മറവില്‍ കോട്ടക്കുന്ന്, കല്ലു കെട്ടു ചിറ, പാപ്പിനിശ്ശേരി തുരുത്തി, വേളാപുരം എന്നീ പ്രദേശ വാസികള്‍ കുടിയിറക്ക് ഭീഷണി നേരിടുകയാണ്.
ഈ പശ്ചാത്തലത്തില്‍ അധികൃതര്‍ക്കു മുന്‍പാകെ ഉന്നയിച്ച ന്യായമായ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാതെ തുടര്‍ നടപടികളുമായി സഹകരിക്കുകയില്ലെന്നു കോട്ടക്കുന്ന് സ്കൂളില്‍ ചേര്‍ന്ന ജനകീയ കണ്വന്ഷന് തീരുമാനിച്ചു.
സമരത്തോട് ഐക്യദാര്ഡ്യംപ്രഖ്യാപിച്ച മുഴുവന്‍ രാഷ്ട്രീയ സാമൂഹിക സംഘടനകളെയും ചേര്‍ത്തു കൊണ്ടു സമര സഹായ സമിതി രൂപീകരിച്ചു.
ബക്കളം, മുണ്ടയാട്, എളയാവൂര്, ചേലോറ, ചെമ്പിലോട് , എടക്കാട് എന്നിവടങ്ങളില്‍ കുടിയിറക്കലിന് വിധേയരായവര്‍ അഭിമുഖീകരിച്ച് വരുന്ന അധികൃതരുടെ വാഗ്ദ്ധാനലംഘനങ്ങളുടെ നേര്‍സാക്ഷ്യങ്ങള്‍ വീഡിയോകളായി പ്രദര്‍ശിപ്പിക്കപ്പെട്ടു.കണ്വന്ഷന് സമര കമ്മിറ്റി ചെയര്മാന് എം.എ. ഹംസ ഉദ്ഘാടനം ചെയ്തു. സുഹൈല്‍ മുഖ്യ പ്രഭാഷണം നടത്തി.
ജനറല്‍ കണ്‍വീനര്‍ എന്‍.എം.കോയ ഹാരിസ് കെ.വി (മുസ്ലിം ലീഗ് അഴിക്കോട് മണ്ഡലം പ്രസിഡന്റ് ), കടവന്‍ അബ്ദുസ്സലാം (കോണ്‍ഗ്രസ്്), നവാസ് ടി. പി, രാജന് സി.പി (വേളാപുരം സമര സമിതി കണ്‍വീനര്‍), അബ്ദുറഹ്മാന് (വെല്‍ഫെയര്‍ പാര്‍ട്ടി ), ഒ. സുഗുണന് (ക്ഷേത്ര കമ്മിറ്റി), എം.പി. അബ്ദുല്ല മൗലവി ( മുസ്ലിം ലീഗ് ്) , സജീവന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."