മുത്തലാഖില്‍ സംസ്ഥാനത്തെ ആദ്യ അറസ്റ്റ് കോഴിക്കോട്
കോഴിക്കോട്: മുത്തലാഖ് നിയമപ്രകാരം കോഴിക്കോട് സ്വദേശി അറസ്റ്റില്‍. ചെറുവാടി സ്വദേശി ഇ.കെ ഉസാമിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
മുത്തലാഖ് നിയമത്തിലെ കേരളത്തിലെ ആദ്യ അറസ്റ്റാണിത്. കേസ് താമരശ്ശേരി കോടതിയിലാണ്. മുസ്‌ലിം വനിതാ സംരക്ഷണ നിയമം 3, 4 ആക്ട് പ്രകാരമാണ് കേസെടുത്തത്. ശിക്ഷിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിച്ചേക്കാം. ഇരുവരും ഏറെ നാള്‍ ഖത്തറിലായിരുന്നു. എന്നാല്‍ വിവാഹശേഷം ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നുണ്ട്. വിവാഹ സമയത്ത് നല്‍കിയ 25 പവന്‍ സ്വര്‍ണാഭരണങ്ങളില്‍ എട്ട് പവനൊഴികെ ബാക്കി ആഭരണങ്ങള്‍ പ്രതിയും മറ്റും ചേര്‍ന്ന് കൈക്കലാക്കിയെന്നും പരാതിയില്‍ പറയുന്നുണ്ട്.
ഉസാമിന് പന്തീരാങ്കാവുള്ള യുവതിയുമായി ബന്ധമുണ്ടെന്നും അവര്‍ക്കൊപ്പം ജീവിക്കുനന്നതിനാണ് മുക്കം സ്വദേശിയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."