ഹരിത സന്ദേശം പകര്‍ന്ന് പരിസ്ഥിതി ദിനാഘോഷം
കൊല്ലം: 'പ്രകൃതിയുമായി ഒരുമിക്കാന്‍ ഒത്തുചേരൂ' എന്ന സന്ദേശവുമായി നാടും നഗരവും പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക എന്നത് നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു.
ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് എച്ച്.എസ്.എസില്‍ വനംവന്യജീവി വകുപ്പും ജില്ലാപഞ്ചായത്തും സാക്ഷരതാമിഷനും സംഘടിപ്പിച്ച ജില്ലാതല പരിസ്ഥിതിദിനാഘോഷം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളം കടുത്ത വരള്‍ച്ചയും ജലദൗര്‍ലഭ്യവും നേരിടുന്ന ഒരിടമായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഈ പ്രത്യേക സാഹചര്യം ജനങ്ങളില്‍ ഒരളവ് വരെ അവബോധം സൃഷ്ടിച്ചിട്ടുണ്ട്. മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുന്ന കാര്യത്തിലടക്കം ഒട്ടേറെ മാറ്റങ്ങള്‍ക്ക് നാം ഇനിയും വിധേയമാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ ഗ്രൗണ്ടില്‍ വൃക്ഷത്തെ നട്ടുകൊണ്ടാണ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പരിപാടി ഉദ്ഘാടനം ചെയ്തത്. ജില്ലാ പഞ്ചായത്തിന്റെ ഗ്രീന്‍ ഓട്ടോ എന്ന നൂതന പരിപാടിയുടെ ഫ്‌ളാഗ്ഓഫും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും വൃക്ഷതൈകള്‍ നല്‍കി. എം മുകേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ശിവഗിരി മഠം സ്വാമി വിദ്യാനന്ദ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, ജില്ലാ കലക്ടര്‍ ഡോ. മിത്ര റ്റി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള, കൗണ്‍സിലര്‍ ബി ഷൈലജ, ഡി .ഇ.ഒ ശ്രീദേവി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സോമന്‍, സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കെ അയ്യപ്പന്‍നായര്‍, ഹെഡ്മിസ്ട്രസ് മുംതാസ്ബായി, എ.സി.എഫ് കോശിജോണ്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ് സംസാരിച്ചു.
കൊല്ലം: കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് കൊല്ലം മുണ്ടയ്ക്കലുള്ള ഹെഡ് ഓഫിസ് അങ്കണത്തില്‍ 160 തൈകള്‍ നട്ടു പരിസ്ഥിതി ദിനം ആചരിച്ചു. ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.മുരളി മടന്തകോട് കശുമാവ് തൈ നട്ടു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് ഡയറക്ടര്‍ പാല്‍കുളങ്ങര ഹരിദാസ്, അക്കൗണ്ടണ്‍്‌സ് ഓഫിസര്‍ കെ.ജി വിജയകുമാര്‍, മറ്റ് ജീവനക്കാര്‍ പരിപാടിയില്‍ പങ്കെടുത്തു. മാതളം, ഫാഷന്‍ ഫ്രൂട്ട്, കറിവേപ്പ്, ആര്യവേപ്പ്, ചന്ദനം, ലക്ഷ്മിതരു, മുരിങ്ങ, പപ്പായ, മഹാഗണി, ചെടികള്‍, പച്ചക്കറി ഇനങ്ങള്‍ ഉള്‍പ്പെടെ 160 തൈകളാണ് നട്ടത്. കൊല്ലം തഹസില്‍ദാര്‍ ജോണ്‍സണ്‍ന്റെ നേതൃത്വത്തില്‍ താലൂക്ക് ഓഫിസില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഓഫിസ് പരിസരത്ത് വ്യക്ഷത്തെകള്‍ നട്ടു. ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫിസര്‍മാര്‍, താലൂക്ക് ഓഫിസ് ജീവനക്കാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
അഞ്ചല്‍: പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി മന്നം എന്‍.എസ്.എസ് കോളജില്‍ വൃക്ഷത്തൈ നടീലും, വൃക്ഷത്തൈ വിതരണവും നടത്തി. പ്രിന്‍സിപ്പാള്‍ ഡോ.എം.സി കര്‍മ്മചന്ദ്രന്‍ വൃക്ഷത്തൈ വിതരണോദ്ഘാടനം നിര്‍വഹിച്ചു. എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈ സംരക്ഷിക്കാനും തീരുമാനിച്ചു.
തൈ നടന്നതുപോലെ തന്നെ അവ സംരക്ഷിക്കുകയുംവേണമെന്ന് എന്‍.എസ്.എസ് പ്രോഗ്രാമം ഓഫിസര്‍ ഡി.സത്യന്‍ പറഞ്ഞു. അനീഷ് വി.ടി നേതൃത്വ നല്‍കി. മഹാഗണി, പ്ലാവ്, ലക്ഷ്മിതരൂ, മാതളം, രക്തചന്ദനം, കറിവേപ്പില, സീതപ്പഴം, പേര, പൂവരശ്, കറുകപ്പട്ട, എന്നി വൃക്ഷത്തൈകളാണ് വിതരണം ചെയ്തത്.
കരുനാഗപ്പള്ളി: താലൂക്ക് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ടൗണ്‍ യു.പി.ജി.എസില്‍ പരിസ്ഥിതിദിനം ആചരിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ഇ അബ്ദുല്‍റസാഖ് രാജധാനി അധ്യക്ഷത വഹിച്ചു.
പരിസ്ഥിതിദിനാചരണ ഭാഗമായി 1001 വൃക്ഷതൈകള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് ശോഭ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി പുളിമൂട്ടില്‍ ബാബു, എസ്.എന്‍.സി എക്‌സിക്യുട്ടീവ് അംഗം ശിവകുമാര്‍, റ്റി.കെ സദാശിവന്‍, അയത്തില്‍ നജീബ്, കാട്ടൂര്‍ ബഷീര്‍, സുദര്‍ശനന്‍, നാസര്‍ പോച്ചയില്‍, രാജീവ്, സക്കീര്‍ ഹുസൈന്‍, ശ്രീജിത്ത്, അനില്‍കുമാര്‍, അനീസ് ചക്കാലയില്‍, മുനീര്‍വേലിയില്‍, പ്രകാശ്, അമ്പുവിള ലത്തീഫ്, രഞ്ജീവ് ശേഖര്‍, സാബു, സുനില്‍ തോമസ് സംബന്ധിച്ചു.
ശാസ്താംകോട്ട: തടാകസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവം ഉപേക്ഷിക്കുക, യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡി.സി.സിയുടെ നേത്യത്വത്തില്‍ ശാസ്താംകോട്ടയില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു.
ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഡി.സി.സി വൈസ് പ്രസിഡന്റ് കെ.കൃഷ്ണന്‍കുട്ടി നായര്‍,മില്‍മ മേഖലാ ചെയര്‍മാന്‍ കല്ലട രമേശ്, എം.വി ശശികുമാരന്‍ നായര്‍, ടി. നാണുമാസ്റ്റര്‍, നെടുങ്ങോലം രഘു, തുണ്ടില്‍ നൗഷാദ്, കെ. സുകുമാരന്‍നായര്‍, ഗോകുലം അനില്‍, വൈ. ഷാജഹാന്‍, പി.കെ രവി, പി. രാജേന്ദ്രപ്രസാദ് സംസാരിച്ചു.
ചവറ: പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് ചവറ ശങ്കരമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂര്‍ എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ 400 ഓളം മാവിന്‍തൈകള്‍ സ്‌ക്കൂള്‍ പരിസരത്തും കുട്ടികളുടെ വീടുകളിലും നട്ടു.
എസ്.എം.സി ചെയര്‍മാന്‍ വര്‍ഗീസ് എം കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ആമീന അധ്യക്ഷ വഹിച്ചു. യുവജനതാദള്‍ (യു) ചവറ മണ്ഡലം കമ്മറ്റിയുടെ നേതൃത്തത്തില്‍ 1000ല്‍ പരം സൗജന്യ വൃക്ഷത്തൈകള്‍ തേവലക്കരയില്‍ വിതരണം ചെയ്തു. യുവജനതാദള്‍ (യു)സംസ്ഥാന കമ്മിറ്റിയംഗം റ്റി തസ്ലീം തേവലക്കര ഉദ്ഘാടനം ചെയ്തു. രക്തചന്ദനം, കറിവേപ്പ്, ഈട്ടി, വേപ്പ്, മാതളം എന്നി തൈകളാണ് വിതരണം ചെയ്തത്.മാനുവല്‍ കോയിവിള, ഷാഫി, മെല്‍വിന്‍, അജയ് എന്നിവര്‍ നേതൃത്വം നല്‍കി.
പത്തനാപുരം: ഗാന്ധിഭവന്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ലൈബ്രറി കൗണ്‍സില്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം ശ്യാം പത്തനാപുരം ഉദ്ഘാടനം ചെയ്തു.
ഗാന്ധിഭവന്‍ ലൈബ്രറി ഭാരവാഹികള്‍ക്ക് കണിക്കൊന്ന തൈകള്‍ കൈമാറിയാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വഹിച്ചത്. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, വൈസ് ചെയര്‍മാന്‍ പി.എസ് അമല്‍രാജ്, അസി. സെക്രട്ടറി ജി ഭുവനചന്ദ്രന്‍, നടന്‍ ടി.പി മാധവന്‍, ലൈബ്രേറിയന്‍ മഞ്ചള്ളൂര്‍ ശ്രീകുമാര്‍ സംസാരിച്ചു.
കൊട്ടാരക്കര: സ്റ്റുഡന്റ് പൊലിസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തില്‍ ഹരിതകേരളം ജില്ലാതല ഉദ്ഘാടനം റൂറല്‍ ജില്ലാ പൊലിസ് മേധാവി എസ് സുരേന്ദ്രന്‍ നിര്‍വഹിച്ചു. കിഴക്കേത്തെരുവ് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൃക്ഷത്തൈകള്‍ നട്ടാണ് ഉദ്ഘാടനം ചെയ്തത്.
സ്റ്റുഡന്റ് പൊലിസ് കേഡറ്റ് ജില്ലാ നോഡല്‍ ഓഫിസറും, റൂറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിവൈ.എസ.്പിയുമായ ജി സര്‍ജുപ്രസാദ്, സി.ഐ ഷൈനു തോമസ്, പ്രിന്‍സിപ്പില്‍ ഫാദര്‍. റോയ ിജോര്‍ജ്ജ്, ഹെഡ് മാസ്റ്റര്‍ അലക്‌സ്, പി.റ്റി.എ പ്രസിഡന്റ് .ഷാജഹാന്‍ സംബന്ധിച്ചു.
കരുനാഗപ്പള്ളി: കേരള സംസ്ഥാന ഉപഭോക്തൃ സമിതി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി. സംസ്ഥാന പ്രസിഡന്റ് എം മൈതീന്‍കുഞ്ഞ് ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കുന്നേല്‍ രാജേന്ദ്രന്‍, കമറുദ്ദീന്‍ മുസ്‌ലിയാര്‍, ഷാജഹാന്‍ പണിക്കത്ത്, വര്‍ഗീസ് മാത്യു കണ്ണാടിയില്‍, തെക്കടത്ത് ഷാഹുല്‍ ഹമീദ്, വി.കെ.രാജേന്ദ്രന്‍, മജീദ് ഖാദിയാര്‍, തോമസ് പുത്തേത്ത്, കാഞ്ഞിയില്‍ അബ്ദുല്‍ റഹ്മാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."