അയിത്തം: സി.പി.എമ്മും ബി.ജെ.പിയും എത്താത്തത് പ്രതിഷേധത്തിനു കാരണമായി
മുതലമട:അയിത്ത പ്രശ്നത്തിനെതിരെഅംബേദ്കര് കോളനിയില്‍ സി.പി.എമ്മും,ബി.ജെ.പിയുംഎത്താത്തത് പ്രതിഷേധത്തിനു കാരണമായി. ജാതിവിവേചനത്തിന്റെ ഭാഗമായി ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ കുടിവെള്ളംശേഖരിക്കുന്നതില്പോലും ജാതീയമായ ചേരിതിരിവുകള്‍ ഉണ്ടായിട്ടും ഇതിനെതിരെ ഇടപെടാതെയും അഭിപ്രായും പറയാതെയും നില്‍ക്കുകയാണ് പഞ്ചായത്ത് ഭരിക്കുന്ന സി.പി.എം. അംബേദ്കര്കോളനിയോടുചേര്ന്നുതാമസിക്കുന്ന കൗണ്ടര്‍ വിഭാഗത്തില്‍ ഉള്‍പെട്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇടപെട്ട് പരിഹരിക്കേണ്ട വിഷയത്തെ കോണ്‍ഗ്രസാണ് നിലവില്‍ കൈകൈാര്യം ചെയ്ത് പ്രശ്നം ഇല്ലാതാക്കുവാനുള്ള പരിശ്രമം നടത്തികൊണ്ടിരിക്കുന്നത്. ബി.ജെ.പിക്കും മുതലമടയില്‍ പഞ്ചായത്ത് അംഗങ്ങളും ജില്ലാ ജനറല്‍ സെക്രട്ടറിവരെയുണ്ടായിട്ടും ബി.ജെ.പിയും അയിത്തപ്രശ്നത്തില് ഇടപെട്ട് പരിഹരിക്കേണ്ടതില്നിന്നും മാറിനിന്നത് ബി.ജെ.പിക്കാര്‍ക്കിടയില്‍ തന്നെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
വി.ടി.ബല്‍റാം കോളനിയില്‍ സംഘടിപ്പിച്ച മിശ്രഭോജന പരിപാടിയില്‍ പങ്കെടുത്തതിനാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവേചനത്തിനുള്ള ചര്‍ച്ചകള്‍ കുറയുമെന്ന വിശ്വാസത്തിലാണ് അംബേദ്കര്‍കോളനിയിലെ ദലിതുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."