കുഞ്ഞിപ്പയുടെ വേര്‍പാട് നാടിന്റെ നൊമ്പരമായി
കുറ്റിപ്പുറം: നാട്ടുകാരുടെയും പ്രവാസി സുഹൃത്തുക്കളുടെയും കുഞ്ഞിപ്പയുടെ വേര്‍പാട് നൊമ്പരമായി. സൗദിയില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ കുറ്റിപ്പുറം എടച്ചലം സ്വദേശി സൈതാലിക്കുട്ടി എന്ന കുഞ്ഞിപ്പയുടെ അകാല മരണമാണ് നാടിനും നാട്ടുകാര്‍ക്കും സൗദിയിലെ പ്രവാസി സുഹൃത്തുക്കള്‍ക്കും കണ്ണീരായി മാറിയത്. വീട്ടിലെത്താന്‍ മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെയാണ് എയര്‍ പോര്‍ട്ടിനകത്ത് സൈതാലിക്കുട്ടി കുഴഞ്ഞു വീണത്. ഉടനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.
കഴിഞ്ഞ 25 വര്‍ഷത്തോളമായി സൗദി അറേബ്യയില്‍ കടയില്‍ ജോലി ചെയ്തിരുന്ന സൈതാലിക്കുട്ടി ഒരു വര്‍ഷം മുന്‍പാണ് നാട്ടില്‍ അവസാനമായി വന്ന് പോയത്. മുസ്‌ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്നലെ വൈകുന്നേരം എടച്ചലം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."