പരപ്പനങ്ങാടി-നാടുകാണി പാത: കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നു
പരപ്പനങ്ങാടി: സര്‍വേ നടത്തി പരപ്പനങ്ങാടി ടൗണിലെ കൈയേറ്റക്കാരെ ഒഴിവാക്കിയ ശേഷം റോഡ് നവീകരണം മതി എന്ന ആവശ്യത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച നാടുകാണി പാത നിര്‍മാണം തുടങ്ങുന്നതിന് വേണ്ടിയുള്ള ടൗണിലെ സര്‍വേ നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം പി.കെ അബ്ദുറബ്ബ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് സര്‍വേ നടത്താന്‍ തീരുമാനമുണ്ടായത്.
ഇതിനായി ജില്ലാ കലക്ടറുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് പ്രത്യക സര്‍വേ സംഘം പരപ്പനങ്ങാടി മുനിസിപ്പല്‍ ഓഫിസ് പരിസരം മുതല്‍ റെയില്‍വേ മേല്‍പ്പാല ജംഗ്ഷന് വരെയുള്ള കൈയേറ്റം കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്നലെ പ്രധാന പോയിന്റുകള്‍ രേഖപ്പെടുത്തിയ സര്‍വേ സംഘം ഇന്നും അളവ് തുടരുമെന്ന് അറിയിച്ചു. സര്‍വേയര്‍മാരായ ടി.പി ശശികുമാര്‍, കെ. അജയന്, എം.കെ രമേശന്, ഒ. അബ്ദുല്ല ഷമ്മാസ്, എം.കെ റിയാസ്ഖാന് എന്നിവരാണ് സര്‍വേക്ക് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."