ഗാന്ധിമേനോന്‍ മൈതാനം സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന്
വ്യവസായ വകുപ്പ് ഏറ്റെടുത്ത മുഴുവന്‍ ഭൂമിയും സ്വകാര്യ വ്യക്തികള്‍ക്കു കൈമാറിക്കഴിഞ്ഞാല്‍ പിന്നീട് ഗാന്ധിമേനോന്‍ മൈതാനം ഇല്ലാതാകും. മാത്രമല്ല ഈ പ്രദേശത്ത് മുപ്പതു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു പോതു കളിസ്ഥലം പോലും അവശേഷിക്കുന്നില്ലയെന്നതും ശ്രദ്ധേയമാണ്
പടിഞ്ഞാറങ്ങാടി: പാലക്കാട് ജില്ലയിലെ ചേക്കോട് ഗാന്ധിമേനോന്‍ മൈതാനം സംരക്ഷിക്കുവാനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സി.എം.പി പാലക്കാട് ജില്ല സെക്രട്ടറി മുരളി കെ. താരേക്കാട് ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി കുട്ടികള്‍ കളിക്കുവാന്‍ ഉപയോഗിച്ചിരുന്ന മൈതാനമാണ് വ്യവസായ വികസനത്തിന്റെ പേരില്‍ നശിപ്പിക്കുവാന്‍ പോകുന്നത് . ഗാന്ധിമേനോന്‍ മൈതാനമെന്നതു പ്രദേശവാസികളുടെ ഒരു വികാരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ മുഖ്യ മന്ത്രി ഇടപെട്ടു പ്രശ്‌ന പരിഹാരം കാണണമെന്നും സി.എം.പി ജില്ല സെക്രട്ടറി അഭിപ്രായപ്പെട്ടു .
വ്യവസായ വകുപ്പ് ഏറ്റെടുത്ത മുഴുവന്‍ ഭൂമിയും സ്വകാര്യ വ്യക്തികള്‍ക്കു കൈമാറിക്കഴിഞ്ഞാല്‍ പിന്നീട് ഗാന്ധിമേനോന്‍ മൈതാനം ഇല്ലാതാകും. മാത്രമല്ല ഈ പ്രദേശത്ത് മുപ്പതു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു പോതു കളിസ്ഥലം പോലും അവശേഷിക്കുന്നില്ലയെന്നതും ശ്രദ്ധേയമാണ്. കായിക വികസനത്തിനു പ്രോത്സാഹനം നല്‍കുന്ന സര്‍ക്കാര്‍ ഗാന്ധിമേനോന്‍ മൈതാന സംരക്ഷണ സമിതിയുടെ ആവ്യങ്ങള്‍ നിറവേറ്റുന്നതിന് സഹായകരമായ നടപടികള്‍ സ്വീകരിക്കണം. അതോടൊപ്പം ഗാന്ധിമേനോന്‍ മൈതാനം സംരക്ഷണവുമായി സംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുവാന്‍ എം.എല്‍.എ പരിശ്രമിക്കണം .
ഗാന്ധിമേനോന്‍ മൈതാനം സംരക്ഷിക്കുന്നതിലൂടെ രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ ഓര്‍മ്മകളും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ടി. എന്‍ രാമുണ്ണി മേനോന്റെ സ്മരണകളും എന്നും നിലനില്‍ക്കും. അതു കൊണ്ടുതന്നെ എം.എല്‍.എ യും മറ്റു ജനപ്രതിനിധികളും ഗാന്ധിമേനോന്‍ മൈതാന സംരക്ഷണ സമിതിക്കൊപ്പം നില്‍ക്കണമെന്നും സി.എം.പി ജില്ല സെക്രട്ടറി മുരളി കെ. താരേക്കാട് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."