HOME
DETAILS

കോടികളുടെ അഴിമതി അന്വേഷണം നേരിടുന്നയാള്‍ക്ക് ഉന്നത പദവി

  
backup
August 16 2019 | 19:08 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3

തിരുവനന്തപുരം: അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണം നേരിടുന്ന ഉന്നതനെ കോടികളുടെ വിറ്റുവരവുള്ള സ്ഥാപനത്തില്‍ മാനേജിങ് ഡയരക്ടറാക്കാന്‍ നീക്കം. കശുവണ്ടി അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണം നേരിടുന്ന ഡോ.കെ.എ രതീഷിനെയാണ് കണ്‍സ്യൂമര്‍ഫെഡ് എം.ഡിയാക്കാന്‍ നീക്കം നടക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി അധ്യക്ഷയായ കമ്മിറ്റി നടത്തിയ അഭിമുഖത്തില്‍ പങ്കെടുത്ത രതീഷിനെ നിയമിക്കാന്‍ വിജിലന്‍സിന്റെ അനുമതി തേടിയിരിക്കുകയാണ് സര്‍ക്കാര്‍. ആര്‍.സുകേശന്‍ എം.ഡി സ്ഥാനം ഒഴിയാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതോടെയാണ് കെ.എ രതീഷിനെ എം.ഡിയാക്കാന്‍ നീക്കം തുടങ്ങിയത്. കഴിഞ്ഞ ജൂണ്‍ 18 നാണ് പുതിയ മാനേജിങ് ഡയരക്ടറുടെ അപേക്ഷ സ്വീകരിച്ച് മാധ്യമങ്ങളില്‍ പരസ്യം നല്‍കിയത്.
ഇതില്‍ 14 പേര്‍ അപേക്ഷിച്ചതില്‍ രതീഷ് ഉള്‍പ്പെടെ അഞ്ചുപേരെ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തി. കണ്‍സ്യൂമര്‍ഫെഡ് മുന്‍ എം.ഡി എസ്.രത്‌നാകരന്‍, കണ്‍സ്യൂമര്‍ ഫെഡ് മുന്‍ ജനറല്‍ മാനേജര്‍മാരായ തുളസീധരന്‍ നായര്‍, കെ.വേണുഗേപാല്‍, ഇറിഗേഷന്‍ വകുപ്പ് ചീഫ് എന്‍ജിനിയര്‍ ചന്ദ്രശേഖരന്‍ എന്നിവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ നിന്നാണ് രതീഷിനെ നിയമിക്കാന്‍ തീരുമാനിച്ചത്. വിജിലന്‍സ് ക്ലിയറന്‍സിനു വേണ്ടിയാണ് വിജിലന്‍സിനോട് അനുമതി തേടിയത്.
രതീഷിന് അനുകൂല റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നതങ്ങളില്‍ നിന്നും വിജിലന്‍സിനോട് ആവശ്യപ്പെട്ടതായാണ് സൂചന. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എം.ഡി സ്ഥാനത്തായിരുന്നപ്പോള്‍ കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു കെ.എ രതീഷിനെതിരായ ആരോപണം. തുടര്‍ന്ന് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ രതീഷിനെ എം.ഡി സ്ഥാനത്തുനിന്നു പുറത്താക്കി.
കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എം.ഡിയായിരുന്ന സമയത്ത് നിരവധി വിജിലന്‍സ് കേസുകള്‍ കെ.എ. രതീഷിനെതിരേ ഉണ്ടായിരുന്നു. ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇതിലെല്ലാം ക്ലീന്‍ ചിറ്റ് നല്‍കി. എന്നാല്‍ സി.ബി.ഐ കേസില്‍ ഇപ്പോഴും പ്രതിയായി തുടരുകയാണ് രതീഷ്. വ്യവസായ വകുപ്പിന് കീഴിലെ വ്യവസായ സംരംഭക വികസന സ്ഥാപനത്തിലെ എക്‌സിക്യൂട്ടീവ് ഡയരക്ടറാണ് രതീഷിപ്പോള്‍. ജില്ലാ സഹകരണ ബാങ്കിന്റെ ജനറല്‍ മാനേജര്‍ക്ക് പോലും എം.ഡിയാകാന്‍ കഴിയുന്ന തരത്തില്‍ നിയമന മാനദണ്ഡങ്ങളിലും കണ്‍സ്യൂമര്‍ഫെഡ് കഴിഞ്ഞിടെ ഇളവ് വരുത്തിയിരുന്നു.
വര്‍ഷം മൂവായിരം കോടി രൂപയുടെ വിറ്റുവരവുള്ള സ്ഥാപനം, ആയിരം കോടി രൂപയുടെ അഴിമതിയില്‍ അന്വേഷണം നടക്കുന്നയിടം- അങ്ങനെയുള്ള കണ്‍സ്യൂമര്‍ഫെഡിന്റെ തലപ്പത്തേക്കാണ് കോടികളുടെ അഴിമതി ആരോപണം നേരിടുന്ന ഒരാളെ നിയമിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
അതേ സമയം ഒരു അഴിമതിക്കാരനെയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡ് എം.ഡിയായി ആരെയാണ് നിയമിക്കുന്നതെന്നത് സംബന്ധിച്ച ഫയല്‍ തന്റെ മുന്നില്‍ വന്നിട്ടില്ല. എം.ഡി തസ്തികയിലേക്ക് അഭിമുഖം നടന്നതായി അറിയാം.
താന്‍ നിയമന പ്രക്രിയയില്‍ ഇടപെട്ടിട്ടില്ല. നടപടിക്രമം അനുസരിച്ചേ പ്രവര്‍ത്തിക്കൂ. നിയമനങ്ങള്‍ക്ക് സാധാരണ ഗതിയില്‍ വിജിലന്‍സ് ക്ലിയറന്‍സ് ആവശ്യമാണ്. അഴിമതിയ്‌ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുക എന്നത് സര്‍ക്കാര്‍ നയമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  39 minutes ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  5 hours ago