HOME
DETAILS

എഴുത്തിനെ പ്രണയിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍

  
backup
October 16 2018 | 02:10 AM

%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%af%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b8%e0%b4%b0%e0%b5%8d

 


അന്തിക്കാട്: ജോലിത്തിരക്കിനിടയിലും നോവലുകളും കഥകളമെഴുതി ആത്മസംതൃപ്തി കണ്ടെത്തുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രദ്ധേയനാകുന്നു. അരിമ്പൂര്‍ പഞ്ചായത്തിലെ എറവ് ആറാംകല്ല് സ്വദേശി മങ്ങാട്ട് ഇല്ലത്തു വളപ്പില്‍ എം. സുരേന്ദ്രനാണ് കാക്കിക്കുള്ളിലെ കാവ്യ ഹൃദയത്തിന്റെ ജീവിക്കുന്ന ഉദാഹരണമായി മാറുന്നത്. ആറു നോവലുകളും മൂന്നു ഷോര്‍ട്ട് ഫിലിമുകള്‍ക്കും ഒരു സിനിമക്കും തിരക്കഥയൊരുക്കി. നിരവധി അവാര്‍ഡുകളും പൊലിസ് ബഹുമതികളും ലഭിച്ച സുരേന്ദ്രന്‍ ആദ്യമെഴുതിയ ചെറുകഥാ സമാഹാരങ്ങള്‍ കര്‍മം ക്രിയ, അണികളില്‍ ഒരാള്‍, മണല്‍വീടുകള്‍ എന്നിവയാണ്. കാലത്തിന്റെ തലവരകള്‍, സര്‍വം കാലംകൃതം എന്നീ നോവലുകളും ഇയാള്‍ എഴുതി. മണ്ണും മരങ്ങളും എന്ന ചെറുകഥാ സമാഹാരവും ഇദ്ദേഹത്തിന്റേതാണ്.
കൊടുങ്ങല്ലൂര്‍, വലപ്പാട് പൊലിസ് സ്റ്റേഷനുകളില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി ജോലി ചെയ്തിരുന്ന സുരേന്ദ്രന്‍ ഇപ്പോള്‍ എറണാകുളം വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ്. കേരള പൊലിസ് നിര്‍മിച്ച ഡയല്‍ 1091 എന്ന സിനിമയുടെ കഥയും തിരക്കഥയും സുരേന്ദ്രനാണ് നിര്‍വഹിച്ചത്. തൃശൂര്‍ റൂറല്‍ പൊലിസ് നിര്‍മിച്ച രാഹുല്‍ വയസ് 15, മാള ജനമൈത്രി പൊലിസ് നിര്‍മിച്ച അപ്പുറം എന്നീ ഷോര്‍ട്ട് ഫിലിമുകളുടെ കഥയും തിരക്കഥയും ഈ കാക്കി കലാകാരന്റേതാണ്. അപ്പുറം എന്ന ചിത്രത്തില്‍ സുരേന്ദ്രന്റെ മകള്‍ ശ്രദ്ധയാണ് പ്രധാന വേഷത്തില്‍ അഭിനയിച്ചത്. ദ്വീപുകള്‍ എന്ന ഷോര്‍ട്ട് ഫിലിമിന്റെ കഥയും തിരക്കഥയും എഴുതിയതിന് പൊലിസ് ഗുഡ് സര്‍വിസ് എന്‍ട്രിയും ഇദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്. ഭാര്യ സ്മിത, മക്കളായ ശ്രദ്ധ, ജിത്തു എന്നിവര്‍ പ്രചോദനമായി സുരേന്ദ്രന്റെ ഒപ്പമുണ്ട്. വായിക്കാന്‍ ആഗ്രഹമുള്ള ആര്‍ക്കും ശ്രമിച്ചാല്‍ നല്ലൊരു എഴുത്തുകാരനാകാന്‍ കഴിയുമെന്നാണ് സുരേന്ദ്രന്റെ പക്ഷം.
മധ്യകേരളത്തിന്റെ 200 വര്‍ഷത്തെ ചരിത്രം പ്രമേയമാകുന്ന നോവലിന്റെ അണിയറയിലാണ് ഈ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍. എരിഞ്ഞടങ്ങുന്ന പകല്‍ എന്ന ചെറുകഥാ സമാഹാരം കൂടി ഉടന്‍ പുറത്തിറങ്ങും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന; മലയാളി കുടിച്ചുതീര്‍ത്തത് 818 കോടിയുടെ മദ്യം

Kerala
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

National
  •  3 months ago
No Image

ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി

National
  •  3 months ago
No Image

നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍; ഫാമിലി ബജറ്റ് സര്‍വേ, ഹോമിയോ ഡിസ്പന്‍സറി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Kerala
  •  3 months ago
No Image

വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണു; മൂവാറ്റുപുഴയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

സ്റ്റാലിന്റെ പാത പിന്തുടരാന്‍ മകന്‍; ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്‍

National
  •  3 months ago
No Image

കഴക്കൂട്ടത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലിസ്

Kerala
  •  3 months ago
No Image

ഗുണ്ടല്‍പേട്ടില്‍ ലോറിയിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവം; ഞെട്ടിക്കുന്ന സിസി.ടിവ ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 months ago
No Image

'നടപന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂരില്‍ വീഡിയോ ചിത്രീകരിക്കാന്‍ നിയന്ത്രണവുമായി ഹൈക്കോടതി

Kerala
  •  3 months ago
No Image

അര്‍ജുനുവേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും പ്രതിസന്ധി; കടലില്‍ കാറ്റ് ശക്തം, ഡ്രഡ്ജര്‍ എത്തിക്കാന്‍ വൈകും

Kerala
  •  3 months ago