HOME
DETAILS
MAL
അരുണ്‍ ജയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരം
backup
August 17 2019 | 06:08 AM
ന്യൂഡല്‍ഹി: ദില്ലി എയിംസില്‍ ചികിത്സയിലുള്ള ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ജയ്റ്റ്‌ലി ഇപ്പോള്‍ വെന്റിലേറ്ററിലാണ്. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് പുറത്ത് വരുന്ന വിവരം.
ഈ മാസം 9-ാം തീയതിയാണ് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജയ്റ്റ്‌ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് വര്‍ഷത്തിലധികമായി വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കടക്കം വിധേയനായിരുന്നു. ആരോഗ്യനില മോശമായതിനാലാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലടക്കം ജയ്റ്റ്‌ലി മത്സരിക്കാതിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."