'ഇനിയൊരാവര്ത്തനം ഉണ്ടാവരുത്'- തോല്പിക്കാനാവാത്ത നിശ്ചയദാര്‍ഢ്യമായി നജീബിന്റെ ഉമ്മ video
ന്യൂഡല്‍ഹി: 'ഇനിയൊരു വിദ്യാര്‍ഥിക്കും നജീബിന്റെ അവസ്ഥ ഉണ്ടാവരുത്. തീതിക്കായുള്ള പോരാട്ടം അവസാനിക്കുന്നില്ല. അത് തുടരുക തന്നെ ചെയ്യും'-തലസ്ഥാന നഗരിയെ പ്രതിഷേധക്കടലാക്കിയ ആയിരങ്ങള്‍ക്കു മുന്നില്‍ ഫാത്തിമ നഫീസ കരുത്താവുകയായുന്നു. രണ്ടു വര്‍ഷം മുമ്പ് എ.ബി.വി.പി പ്രവര്ത്തതകരുടെ മര്‍ദ്ദനത്തിനിരയായി കാണാതായ ജെ.എന്‍.യു വിദ്യാര്‍ഥി നജീബിന്റെ ഉമ്മ.
'നിങ്ങള്‍ എന്നെ ഉമ്മയെന്നാണ് വിളിക്കുന്നത്. എനിക്കറിയാം എന്തൊക്കെ സംഭവിച്ചാലും നിങ്ങള്‍ നിങ്ങളുടെ സഹോദരനെ തെരഞ്ഞു കണ്ടെത്തുമെന്ന്. കൂടെ നില്ക്കുന്ന ഓരോരുത്തര്‍ക്കും നന്ദി. 2019ല്‍ ഈ ഭരണകൂടം താഴെയിറങ്ങും. പിന്നെ നാം ആഗ്രഹിക്കുന്നതു പോലെ സംഭവിക്കും'- അവര്‍ പറഞ്ഞു. സി.ബി.ഐ മോദിയുടെ അധീനത്തിലെ കളിപ്പാവയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം നടന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ ഫാത്തിമ നഫീസയോടൊപ്പം ഗോരക്ഷര്‍ കൊലപ്പെടുത്തിയ ജുനൈദിന്റെ ഉമ്മയും ഹൈദരാബാദ് ഗവേഷണ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ മാതാവും പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."