നിലയ്ക്കലില്‍ പൊലിസ് നിയന്ത്രണം ഏറ്റെടുത്തു; വാഹനം തടയുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം
തിരുവനന്തപുരം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് റോഡ് ഗതാഗതം തടയുകയും പരിശോധന നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം. റേഞ്ച് ഐ.ജിമാര്‍ക്കും ജില്ലാ പൊലിസ് മേധാവിമാര്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇതേത്തുടര്‍ന്ന് നിലയ്ക്കലില്‍ പൊലിസ് നിയന്ത്രണം ഏറ്റെടുത്തു. നിലയ്ക്കല്‍, പമ്പ മേഖലകളില്‍ പൊലിസ് പട്രോളിങ് സംഘങ്ങളെയും സ്ട്രൈക്കര്‍ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
വടശ്ശേരിക്കരനിലയ്ക്കല്, എരുമേലി നിലയ്ക്കല്‍ റൂട്ടുകളില്‍ ഒരു വിഭാഗം ആളുകള്‍ ഗതാഗത തടസ്സവും വാഹനപരിശോധനയും നടത്തുന്നത് തടയുന്നതിന് വനിതാ പൊലിസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘങ്ങളെയും നിയോഗിച്ചു. എല്ലാ നിയമലംഘനങ്ങളും തടയാന്‍ നടപടി സ്വീകരിക്കും. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സംസ്ഥാന പൊലിസ് മേധാവി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."