HOME
DETAILS
MAL
കല്ലായി പുറമ്പോക്ക് ഭൂമിയില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിക്കും
backup
June 05 2017 | 22:06 PM
കോഴിക്കോട്: കല്ലായി പുറമ്പോക്ക് ഭൂമി കൈയേറ്റം തടയാനായി സര്‍വേ കല്ലുകള്‍ സ്ഥാപിക്കാന്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇതിനുള്ള ഫണ്ട് കോര്പറേഷന് അനുവദിക്കും.
ആദ്യം കൈയേറ്റ ഭൂമിയില്‍ താമസിക്കുന്നവരുടെ ഭൂരേഖകള്‍ പരിശോധിക്കും. ഭൂമി കൈയേറി താമസിക്കുന്നവരുടെ വിചാരണ അഡിഷണല്‍ തഹസില്‍ദാര്‍ പൂര്‍ത്തിയാക്കിട്ടുണ്ട്. ഹൈക്കോടതി ഉത്തരവു പ്രകാരമാണ് പെറ്റീഷനേഴ്സിനേയും ബന്ധപ്പെട്ടവരെയും വിചാരണ ചെയ്തത്. ജില്ലാ കലക്ടര്‍ യു.വി ജോസ്, അഡിഷണല്‍ തഹസില്‍ദാര്‍ ഇ. അനിതാ കുമാരി, മാലിന്യ ബോര്‍ഡ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍മാരായ സുചിത്ര, കെ.ബി മുകുന്ദന്, കോര്പറേഷന് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ പി.എം ഗോപിനാഥ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."