HOME
DETAILS
MAL
ജീവനക്കാരുടെ അഴിമതിക്കേസ്: അന്വേഷണം ആറുമാസത്തിനകം പൂര്‍ത്തിയാക്കണം
backup
June 06 2017 | 01:06 AM
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെട്ട അഴിമതിക്കേസില്‍ ആറു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ചില കേസുകളില്‍ അന്വേഷണം വേഗത്തിലാകുന്നുണ്ടെങ്കിലും മറ്റു ചിലതില്‍ വര്‍ഷങ്ങളുടെ കാലതാമസമാണ് ഉണ്ടാകുന്നത്. ഈ പശ്ചാത്തലത്തിലാണ് എല്ലാ കേസുകളിലും ആറുമസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയത്.
1965ലെ കേന്ദ്ര സിവില്‍ സര്‍വിസ് നിയമപ്രകാരമാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. എല്ലാ അന്വേഷണ സംഘവും അന്വേഷണം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതേസമയം ആറുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അക്കാര്യം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. നേരത്തെ ഇക്കാര്യത്തില്‍ പ്രത്യേക സമയം നിശ്ചയിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."