HOME
DETAILS
MAL
മാവോയിസ്റ്റ് ഭീഷണിയുള്ള സ്റ്റേഷനുകളുടെ ചുമതല എ.എന്‍.എഫിന്
backup
August 17 2019 | 19:08 PM
കാളികാവ്: മാവോയിസ്റ്റ് ഭീഷണിയുള്ള പൊലിസ് സ്റ്റേഷനുകളുടെ ചുമതലയില്‍ നിന്ന് കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡിനെ മാറ്റുന്നു. സ്റ്റേഷനുകളുടെ ചുമതല ഇനി ആന്റി നക്സല്‍ ഫോഴ്സിനാണ് (എ.എന്‍.എഫ്).
കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡിനെ ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് മടക്കാനാണ് നിര്‍ദേശം. സംസ്ഥാന പൊലിസിലെ 35 വയസിന് താഴെയുള്ള പൊലിസുകാരെ ഉള്‍പ്പെടുത്തി രൂപീകരിച്ച സേനയാണ് എ.എന്‍.എഫ്. കായികക്ഷമതയും താല്പര്യവും പരിഗണിച്ചാണ് എ.എന്‍.എഫില്‍ പൊലിസുകാരെ ചേര്‍ത്തിട്ടുള്ളത്. പ്രത്യേക സായുധ പരിശീലനം ലഭിച്ചിട്ടുള്ള എ.എന്‍.എഫ് ഉദ്യോഗസ്ഥര്‍ നിലവില്‍ ക്യാംപുകളിലാണുള്ളത്. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലായി 20 സ്റ്റേഷനുകള്‍ക്കാണ് മാവോയിസ്റ്റ് ഭീഷണിയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."