വയോധികയുടെ ദുരൂഹമരണം: ചെറുമകന്‍ പിടിയില്‍
ചാലക്കുടി (തൃശൂര്‍): വെസ്റ്റ് കൊരട്ടിയില്‍ വയോധികയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ചെറുമകന്‍ പൊലിസ് പിടിയിലായി. മംഗലശ്ശേരി കരയംപറമ്പത്ത് പ്രശാന്തി(31)നെയാണ് ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍ സന്തോഷും, കൊരട്ടി സി.ഐ ബാബു സെബാസ്റ്റ്യനും സംഘവും ചേര്‍ന്ന് ആമ്പല്ലൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്.
വെസ്റ്റ് കൊരട്ടി പാപ്പാട്ട് ഇല്ലത്ത് നാരായണന്‍ മൂസതിന്റെ ഭാര്യ സാവിത്രി അന്തര്‍ജനത്തെ(70) കഴിഞ്ഞ ദിവസം കിടപ്പുമുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
മകനൊപ്പം താമസിച്ചിരുന്ന സാവിത്രി അന്തര്‍ജനം ചികിത്സാവശ്യാര്‍ഥമാണ് തനിച്ച് താമസിച്ചിരുന്ന മകളുടെ വീട്ടിലേക്ക് മാറിയത്.
ഭാര്യയോടൊപ്പം മറ്റൊരിടത്ത് താമസിക്കുകയായിരുന്നു മകളുടെ മകനായ പ്രശാന്ത്. സംഭവത്തിന്റെ തലേന്ന് വീട്ടിലെത്തിയ ഇയാള്‍ അവിടെ താമസിക്കുകയും പിറ്റേന്ന് അമ്മ തയ്യല്‍ ജോലിക്കായി പോയപ്പോള്‍ സാവിത്രിയെ കൊലപ്പെടുത്തി സ്വര്‍ണമാല തട്ടിയെടുക്കുകയുമായിരുന്നു.
സാവിത്രിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ച് സ്ഥലം വിടുകയായിരുന്നു.
വീട്ടില്‍ അനക്കമൊന്നും കേള്‍ക്കാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് സാവിത്രിയുടെ മൃതദേഹം കണ്ടത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവി കെ.പി വിജയകുമാരന്റെ നിര്‍ദേശാനുസരണം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
മാല വിറ്റ് ഫോണും വാങ്ങി ബാക്കി പണവുമായി കര്‍ണാടകയിലേക്ക് കടക്കുവാന്‍ ഒരുങ്ങവേ പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം രാത്രി ആമ്പല്ലൂരില്‍നിന്നാണ് പിടികൂടിയത്.
പ്രത്യേക അന്വേഷണ സംഘത്തില്‍ കൊരട്ടി സി.ഐ ബാബു സെബാസ്റ്റ്യന്‍, എസ്.ഐമാരായ സിദ്ദിക്ക് അബ്ദുല്‍ഖാദര്‍, രാമു ബാലചന്ദ്ര ബോസ്, എ.എസ്.ഐ ജോണ്‍സണ്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം മൂസ, മുഹമ്മദ് ബാഷി, വി.യു സില്‍ജോ, എ.യു റെജി, ഷിജോ തോമസ് എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."