HOME
DETAILS
MAL
കരിപ്പൂരില്‍ ഭൂമി ഏറ്റെടുക്കല്‍: ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു
backup
June 06 2017 | 02:06 AM
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.
ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ എ.ടി ജെയിംസ്, ജില്ലാ കലക്ടര്‍ അമിത് മീണ എന്നിവരടങ്ങുന്ന സംഘമാണ് കരിപ്പൂരിലെത്തിയത്. എയര്‍പോര്‍ട്ട് ഡയരക്ടര്‍, ലാന്‍ഡ് അക്വിസിഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി വിഷയം ചര്‍ച്ച ചെയ്തു. ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സന്ദര്‍ശനം. ഭൂമി ഏറ്റെടുക്കലിനെതിരേ പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."