സ്പെഷ്യല്‍ തഹസില്‍ദാര്‍ക്ക് വേണ്ടി കൈക്കൂലി; റവന്യൂ ഉദ്യോഗസ്ഥന് ആറുവര്‍ഷം കഠിന തടവ്
കോഴിക്കോട്: പട്ടയം കിട്ടാന്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ക്ക് വേണ്ടി കൈക്കൂലി വാങ്ങിയ റവന്യൂ ഉദ്യോഗസ്ഥന് ആറ് വര്‍ഷം കഠിന തടവും 150000 രൂപ പിഴയും. കോഴിക്കോട് താലൂക്ക് ഓഫീസ് മുന്‍ജീവനക്കാരനായിരുന്ന സജില്കുമാറിനെയാണ് കോഴിക്കോട് വിജിലന്‍സ് കോടതി രണ്ട് വകുപ്പുകളിലായി കഠിന തടവ് വിധിച്ചത്. സ്പെഷ്യല്‍ തഹസീല്‍ദാര്‍ അയ്യപ്പന് നല്‍കുന്നതിന് വേണ്ടി 50,000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് സജില്‍ കുമാറിനെ വിജിലന്‍സ് കോടതി കോഴിക്കോട് യൂണിറ്റ് മുന്‍ ഡി വൈ എസ് പി. പി പി ഉണ്ണികൃഷ്ണന് അറസ്റ്റ് ചെയ്തത്. 2008 മാര്‍ച്ച് 23ന് കോഴിക്കോട് താലൂക്ക് ഓഫീസില്‍ വെച്ച് തുക കൈമാറുമ്പോഴആയിരുന്നു അറസ്റ്റ്. കോഴിക്കോട് നെല്ലിക്കോട്സ്വദേശിയായ ജയരാജിന്റെ വസ്തുവിന് പട്ടയം നല്‍കുന്നതിനാണ് 50000 രൂപ സ്പെഷ്യല്‍ തഹസീല്‍ദാര്‍ ആയിരുന്ന അയ്യപ്പന് നല്കുന്നതിലേയ്ക്ക് എന്ന പേരില്‍ കൈക്കൂലി വാങ്ങിയത്. കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് ഡി വൈ എസ് പിസുനില്‍ കുമാറാണ്. രണ്ട് വകുപ്പുകളിലായി 75,000 രൂപ വീതമാണ് പിഴയടക്കേണ്ടത്. പിഴ ഒടുക്കാത്ത പക്ഷം 6 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം എന്നും വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിജിലന്‍സിന് വേണ്ടി അഡിഷനല്‍ ലീഗല്‍ അഡൈ്വസര്‍ ഒ ശശി കോടതിയില്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."