നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടക്കാന്‍ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടക്കാന്‍ സാധ്യത.
സെപ്റ്റംബര്‍ പകുതിക്കുശേഷം തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുമെന്നാണു മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസില്‍നിന്നു ലഭിക്കുന്ന വിവരം. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, പാലാ, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്.
വട്ടിയൂര്‍ക്കാവും, കോന്നിയും എറണാകുളവും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ്. ആരൂര്‍ സി.പി.എമ്മിന്റെയും പാലാ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെയും മഞ്ചേശ്വരം മുസ്ലിം ലീഗിന്റെയും സിറ്റിങ് സീറ്റാണ്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഒന്‍പത് എം.എല്‍.എമാരില്‍ നാല് പേരാണ് വിജയിച്ചത്. അരൂര്‍ എം.എല്‍.എ ആരിഫ് ആലപ്പുഴ മണ്ഡലത്തിലും എറണാകുളം എം.എല്‍.എ ഹൈബി ഈഡന് എറണാകുളത്തും, കോന്നി എം.എല്‍.എ അടൂര്‍ പ്രകാശ് ആറ്റിങ്ങലിലും, വട്ടിയൂര്‍ക്കാവ് എം.എല്‍.എ കെ. മുരളീധരന് വടകരയിലുമാണ് വിജയിച്ചത്. പി.ബി അബ്ദുള്‍ റസാഖിന്റെ മരണത്തെത്തുടര്‍ന്ന് ഒഴിഞ്ഞുകിടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിലും കെ.എം മാണിയുടെ മരണത്തെത്തുടര്‍ന്ന് പാലായിലും ഉപതിരഞ്ഞെടുപ്പ് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."