പ്ലസ്ടു പരീക്ഷയിലെ ആള്‍മാറാട്ടം: ഇനിയും കുറ്റപത്രം സമര്‍പ്പിക്കാതെ പൊലിസ്
മുക്കം: നീലേശ്വരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകര്‍ ആള്‍മാറാട്ടം നടത്തി വിദ്യാര്‍ഥികളുടെ പരീക്ഷ എഴുതിയ സംഭവത്തില്‍ പൊലിസ് ഇനിയും കുറ്റപത്രം സമര്‍പ്പിച്ചില്ല. സംഭവത്തില്‍ അധ്യാപകര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പ്രതികള്‍ക്ക് ഇനി ജാമ്യവും ലഭിക്കും. ഒന്നും രïും പ്രതികളെ ഇനിയും പിടികൂടാന്‍ കഴിയാത്തതിനാലാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതെന്നാണ് പൊലിസിന്റെ വിശദീകരണം.
അതേസമയം കേസിലെ ഒന്നും രïും പ്രതികളായ അധ്യാപകര്‍ ഹൈക്കോടതിയില്‍ വീïും ജാമ്യാപേക്ഷ നല്‍കിയേക്കുമെന്ന് സൂചനയുï്. സംഭവത്തിലെ ഒന്നാം പ്രതി കെ. റസിയ, രïാം പ്രതി നിഷാദ് വി.മുഹമ്മദ് എന്നിവരാണ് ഇപ്പോഴും ഒളിവില്‍ കഴിയുന്നത്. മൂന്നാം പ്രതിയായ പി.കെ ഫൈസല്‍ ജൂണ്‍ 21 ന് മുക്കം പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പലും പരീക്ഷാ ചീഫ് സൂപ്രïുമായിരുന്ന കെ.റസിയ, ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനും ഡെപ്യൂട്ടി ചീഫുമായിരുന്ന പി.കെ ഫൈസല്‍ എന്നിവരുടെ ഒത്താശയോടെ സ്‌കൂളിലെ അധ്യാപകനും പരീക്ഷയുടെ അഡീഷനല്‍ ഡെപ്യൂട്ടി ചീഫുമായിരുന്ന നിഷാദ് വി.മുഹമ്മദ് രï് വിദ്യാര്‍ഥികളുടെ പരീക്ഷ എഴുതുകയും 32 വിദ്യാര്‍ഥികളുടെ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഉത്തരക്കടലാസുകള്‍ തിരുത്തുകയും ചെയ്തതായാണ് അന്വേഷണത്തില്‍ കïെത്തിയിരുന്നത്. ഇതിനെത്തുടര്‍ന്ന് മെയ് 10 ന് മൂന്ന് അധ്യാപകരെയും വിദ്യാഭ്യാസ വകുപ്പ് സസ്പന്‍ഡ് ചെയ്തിരുന്നു. മെയ് 13 ന് ഹയര്‍ സെക്കന്‍ഡറി ഡയരക്ടറേറ്റിന്റെ പരാതിയില്‍ മുക്കം പൊലിസ് പ്രതികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ കേസെടുത്തു. ഇതിനെത്തുടര്‍ന്നാണ് അധ്യാപകര്‍ ഒളിവില്‍ പോയത്.
പ്രതികള്‍ ആദ്യം കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും തള്ളുകയായിരുന്നു. കേസില്‍ കുറ്റപത്രം നല്‍കുന്നത് മനഃപൂര്‍വം വൈകിപ്പിച്ച് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണെന്ന ആരോപണവും ഉയരുന്നുï്. ്. ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചതിനാല്‍ പ്രതികള്‍ വിദേശത്തേക്ക് കടന്നിട്ടില്ലെന്നാണ് പൊലിസിന്റെ നിഗമനം. ബന്ധുവീടുകളില്‍ ഒളിവില്‍ കഴിയുകയാണെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയെങ്കിലും പ്രതികളെ കïെത്താനായില്ല.
എന്നാല്‍ ഉന്നതതല സമ്മര്‍ദങ്ങള്‍ മൂലം കേസില്‍ പൊലിസ് അലംഭാവം കാണിക്കുകയാണെന്ന ആക്ഷേപവും വ്യാപകമായി ഉയരുന്നുï്. ഭരണപക്ഷ അധ്യാപക സംഘടനയിലെ അംഗങ്ങളാണ് കേസിലെ പ്രതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."