HOME
DETAILS

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

  
September 14, 2024 | 1:30 PM

Former Kuwaiti Prime Minister Sheikh Jaber Mubarak Al-Hamad Al-Sabah Passes Away

കുവൈത്ത് സിറ്റി : കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് (82) അന്തരിച്ചു.  2011 നവംബര്‍ മുതല്‍ 2019വരെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു. 2001 ഫെബ്രുവരി 14ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി തിരഞ്ഞെടുക്കപ്പെട്ടു.2003 ജൂലൈ 14ന് രൂപീകരിച്ച ഗവണ്‍മെന്റിലും ഈ പദവികള്‍ നിലനിര്‍ത്തി. 2006 ഫെബ്രുവരി 9ന് ഒന്നാം ഉപപ്രധാനമന്ത്രി,ആഭ്യന്തര മന്ത്രി,പ്രതിരോധ മന്ത്രി എന്നീ പദവികള്‍ തേടിയെത്തി. ജൂലൈയില്‍ രൂപീകരിച്ച മന്ത്രിസഭയിലും പ്രസ്തുത സ്ഥാനങ്ങള്‍ നിലനിര്‍ത്തി. 2011ല്‍ പ്രധാനമന്ത്രിയാകുന്നത് വരെ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു.സാമൂഹ്യകാര്യ തൊഴില്‍ മന്ത്രി, വാര്‍ത്താ വിതരണ മന്ത്രി എന്നീ നിലകളിലും സേവനമനുഷ്ടിച്ചു.പിന്നീട് അമീറിന്റെ ഓഫീസില്‍ ഉപദേശകനായിരുന്നു.

1942ല്‍ ജനിച്ച ശൈഖ് ജാബര്‍, കുവൈത്ത് അമീരി ദിവാനില്‍ ഭരണ-സാമ്പത്തിക കാര്യങ്ങളുടെ കണ്‍ട്രോളറായാണ് പൊതുസേവനം ആരംഭിച്ചത്. തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഡയരക്ടര്‍, അഡ്മിനിസ്‌ട്രേറ്റീവ്, ഫിനാന്‍ഷ്യല്‍ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി, ഹവല്ലി, അഹമ്മദി മേഖലകളുടെ ഗവര്‍ണര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു.

Former Kuwaiti Prime Minister Sheikh Jaber Mubarak Al-Hamad Al-Sabah Passes Away



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  4 days ago
No Image

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ്യാർഥിയുടെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

Kerala
  •  4 days ago
No Image

ശൂന്യവേതന അവധി; സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്

Kerala
  •  4 days ago
No Image

പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമിയടക്കം 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

Kerala
  •  4 days ago
No Image

നിയന്ത്രണം വിട്ട കാർ മതിൽ തകർത്ത് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതര പരുക്ക്

Kerala
  •  4 days ago
No Image

സൗത്ത് ആഫ്രിക്കൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  4 days ago
No Image

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; വിമർശനത്തിന് പിന്നാലെ പിൻവലിച്ച പോസ്റ്റ് ഇംഗ്ലീഷ് പരിഭാഷയോടെ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയിൽവേ

Kerala
  •  4 days ago
No Image

ബെം​ഗളൂരുവിൽ ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ ലൈംഗികാതിക്രമ ശ്രമം: യുവതിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്

National
  •  4 days ago
No Image

ഞാൻ റൊണാൾഡൊക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച താരം മറ്റൊരാളാണ്: ലിവർപൂൾ താരം

Football
  •  4 days ago
No Image

'ദുബൈ മെട്രോയിലെ ഒരു സാധാരണ ദിവസം'; പുരോഗതിയുടെ കാഴ്ച പങ്കുവെച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  4 days ago