ഗുജറാത്ത് കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: എന്‍.എം.സി
കൊല്ലം: ഗുജറാത്ത് കലാപഘട്ടത്തില്‍ സൈന്യത്തെ നയിച്ച റിട്ട. ലഫ്റ്റനന്റ് ജനറല്‍ സമറുദീന് ഷായുടെ ഞെട്ടിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സിറ്റിങ് ജഡ്ജിയെകൊണ്ട് കലാപത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ കമ്മിഷനെ നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് നാഷണല്‍ മുസ്ലിം കൗണ്‍സില്‍ (എന്‍.എം.സി) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കലാപം രൂക്ഷമായ സന്ദര്‍ഭത്തില്‍ സൈന്യത്തെ വിന്യസിക്കുന്നതില്‍ വീഴ്ച വരുത്തിയത് കുറ്റകരമായ അനാസ്ഥയാണ്. ഇവര്‍ക്കെതിരേ കേസെടുത്ത്ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ജൂഡിഷ്യല്‍ അന്വേഷണം അനിവാര്യമാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എ. റഹിംകുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഭാരവാഹികളായ ഡോ. എം.എ സലാം, ജെ.എം അസ്ലം, വൈ.എ സമദ്, പ്രഫ. ജെ. അബ്ദുല്‍സലാം, അഞ്ചല്‍ ഇബ്രാഹിം, സലിംമഞ്ചലി, പോരുവഴിസലാം, സഫ അഷ്റഫ്, തോപ്പില്‍ ബദറുദ്ദീന്‍, എം. ഇബ്രാഹിംകുട്ടി, എ.മുഹമ്മദ് കുഞ്ഞ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."