കാലിത്തീറ്റ കുംഭകോണം: ലാലു ഇന്ന് കോടതിയില്‍
പട്ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവ് ഇന്ന് സി.ബി.ഐ പ്രത്യേക കോടതിയില്‍ ഹാജരാവും. കുംഭകോണവുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ പ്രത്യേകമായി വിചാരണ നേരിടണമെന്ന് മെയ് എട്ടിന് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. സി.ബി.ഐയുടെ ഹരജിയിലായിരുന്നു നടപടി.
ലാലു മുഖ്യമന്ത്രിയായിരുന്ന കാലത്ത് കന്നുകാലികള്‍ക്ക് മരുന്നു വാങ്ങാനും കാലിത്തീറ്റക്കുമെന്നും പറഞ്ഞ് ഏകദേശം 37.7 കോടിയോളം രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. ലാലു പ്രസാദ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന് അഞ്ച് വര്‍ഷത്തെ തടവ്് ശിക്ഷയാണ് കോടതി വിധിച്ചിരുന്നത്. കാലിത്തീറ്റ കേസില്‍ കുറ്റക്കാരെനെന്ന് വിധിവന്നതോടെ ലാലു പ്രസാദിന്റെ ലോക്സഭ എം.പി സ്ഥാനം നഷ്ടപ്പെട്ടിരുന്നു.
1990ലാണ് സി.ബി.ഐ ഇതു സംബന്ധിച്ച് കേസെടുത്തത്.
അതിനിടെ, ലാലുവിന്റെ മകള്‍ മിസ ഭാരതി ഇന്ന് ഇന്‍കം ടാക്സിനു മുന്നില്‍ ഹാജരാവില്ല. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഇവരോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നത്. നേരത്തെ ബിനാമി ഇടപാടില്‍ മിസക്കും ഭര്തക്താവിനും ഇന്‍കം ടാക്സ് ഡിപാര്‍ട്മെന്റ് സമന്‍സയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."