വാഹന വിപണിയില്‍ വന്‍ തകര്‍ച്ച: രണ്ടു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു
ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യം രൂക്ഷമായതോടെ രാജ്യത്ത് കടുത്ത തകര്‍ച്ച നേരിടുന്ന വാഹന വിപണിയില്‍ രïു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ ഏപ്രില്‍ മുതലുള്ള അഞ്ചുമാസത്തിനിടെയാണ് താല്‍ക്കാലിക തൊഴിലാളികളുള്‍പ്പടെ ഇത്രയും പേര്‍ക്ക് തൊഴില്‍ നഷ്ടമുïായത്. ഇത് 10 ലക്ഷം വരെ ഉയരുമെന്നാണ് വാഹന സ്‌പെയര്‍ പാര്‍ട്‌സുകളുടെ നിര്‍മാതാക്കളുടെ സംഘടനയായ എ.സി.എം.എ പറയുന്നത്. വാഹന ഡീലര്‍ഷിപ്പ് മേഖലയില്‍ നിന്ന് രïു ലക്ഷം പേര്‍ക്കും തൊഴില്‍ നഷ്ടമുïാകും. 300 ഡീലര്‍ഷോപ്പുകള്‍ ഇതിനകം പൂട്ടിയിട്ടുï്.
50 ലക്ഷം പേരാണ് രാജ്യത്തെ വാഹന വിപണിയില്‍ നേരിട്ടും അല്ലാതെയും ജോലി ചെയ്യുന്നത്. ജി.എസ്.ടി വന്നതിന് പിന്നാലെ കഴിഞ്ഞ 10 മാസത്തിലധികമായി വിപണിയില്‍ കടുത്ത തകര്‍ച്ചയാണ്. അതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ഇലക്‌ട്രോണിക് വാഹനങ്ങള്‍ക്ക് ബജറ്റില്‍ നികുതിയിളവ് നല്‍കിയ പ്രഖ്യാപനം നടത്തിയത്. അതോടെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട അവസ്ഥയിലാണ് വാഹനക്കമ്പനികള്‍. പിന്നാലെ ഡീസല്‍, പെട്രോള്‍ വാഹന വിപണിയെ ജി.എസ്.ടിയുടെ 18 ശതമാന സ്ലാബില്‍ നിലനിര്‍ത്തുകയും ഇലക്ട്രിക് വാഹനങ്ങളെ 12ല്‍ നിന്ന് അഞ്ചു ശതമാന സ്ലാബിലേക്ക് മാറ്റുകയും ചെയ്തതോടെ പ്രതിസന്ധി രൂക്ഷമായി.
ആവശ്യം കുറഞ്ഞതോടെ നിര്‍മാണവും കുറക്കേïി വന്നു. രാജ്യത്തെ വന്‍കിടക്കാരായ ടാറ്റാ മോട്ടോര്‍സ്, അശോക് ലൈലാന്റ്, ഹീറോ മോട്ടോകോര്‍പ്, ടി.വി.എസ് ഗ്രൂപ്പിന്റെ സുന്ദരം ക്ലേടോണ്‍ ലിമിറ്റഡ്, മഹീന്ദ്ര, മാരുതി സുസുക്കി, ടൊയോട്ട തുടങ്ങിയ കമ്പനികളെയും ബാധിച്ചിട്ടുï്. ഈ കമ്പനികളെല്ലാം താല്‍ക്കാലികമായി നിര്‍മാണം നിര്‍ത്തിവച്ചിരിക്കുകയാണ്. ജംഷഡ്പൂരിലുള്ള ടാറ്റയുടെ നിര്‍മാണ യൂനിറ്റ് പൂര്‍ണമായും പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്. ഓഗസ്റ്റ് ഒന്നു മുതല്‍ ടാറ്റ നിര്‍മാണം അല്‍പാല്‍പമായി കുറയ്ക്കുകയും കഴിഞ്ഞ ദിവസം പൂര്‍ണമായും നിര്‍ത്തുകയുമായിരുന്നു.
അശോക് ലൈലാന്റും ടി.വി.എസും പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തുന്നതായി ആഴ്ച മുന്‍പ് തൊഴിലാളികള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുï്. മറ്റു കമ്പനികളും സമാന പാതയിലാണ്.
ചെറുകിട ഇടത്തരം വാഹനങ്ങളുടെ നിര്‍മാണ യൂനിറ്റുകളുടെ എണ്ണം ഒരു വര്‍ഷം മുമ്പ് 1,41,958 ആയിരുന്നെങ്കില്‍ ഇപ്പോഴത് 1,10,224 ആയി ചുരുങ്ങി.
പാസഞ്ചര്‍ വാഹനങ്ങളുടെ യൂനിറ്റുകള്‍ 13,97,404 ഉïായിരുന്നത് 12,13,281 ആയും ചുരുങ്ങി. 87,13,476 ഇരു ചക്രവാഹന യൂനിറ്റുകളുïായിരുന്നത് 78,45,675 ആയി ചുരുങ്ങി. അവശേഷിച്ച ഈ യൂനിറ്റുകളാണ് നിര്‍ത്തിവച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ പ്രളയവും കേരളത്തിലെ വാഹനവിപണിയെ തകര്‍ത്തതില്‍ ഒരു പ്രധാന ഘടകമാണ്. 2018-19 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ഏപ്രില്‍- ജൂണ്‍ മാസങ്ങളില്‍ 18 ശതമാനമായിരുന്നു കേരളത്തിലെ വാഹന വില്‍പന വളര്‍ച്ച. പിന്നാലെ അത് 20 ശതമാനമായി ഉയര്‍ന്നു.
വാണിജ്യവാഹനങ്ങളുടെ വില്‍പന 51.55 ശതമാനമായി. ഇരുചക്രവാഹന വിപണിയിലും 16 ശതമാനത്തിന്റെ വളര്‍ച്ചയുïായി. എന്നാല്‍ 2018 ജൂലൈയില്‍ ഗാര്‍ഹിക വാഹന വിപണിയില്‍ ഒന്‍പത് മാസത്തെ ഏറ്റവും വലിയ ഇടിവുïായി. ഇത് എല്ലാ മേഖലയെയും ബാധിച്ചു.
ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ വിപണി ഉയരേïതായിരുന്നെങ്കിലും കേരളത്തിലെ പ്രളയവും മറ്റു സംസ്ഥാനത്തെ മഴയും മൂലം അതുïായില്ല. എണ്ണ വിലവര്‍ധനയും ഗാര്‍ഹിക വാഹനങ്ങളുടെ വില്‍പന കുറയാന്‍ കാരണമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."