ചരിത്ര നേട്ടവുമായി സ്മിത്ത്
ലണ്ട@ന്‍: പന്ത് ചുരïല്‍ വിവാദങ്ങള്‍ക്ക് ശേഷം ഏറെ കാലം കളത്തിന് പുറത്തായിരുന്ന ഓസീസ് താരം സ്റ്റീവ് സ്മിത്ത് തിരിച്ചുവരവ് ആഘോഷമാക്കുകയാണ്. കരിയറിലെ ഓരോ ദിവസവും നേട്ടങ്ങള്‍ കൊയ്ത് കൊïിരിക്കുകയാണ് സ്മിത്ത്.
വിലക്കിന് ശേഷം ആദ്യമായി ഇംഗ്ലïിനെതിരേയുള്ള ആഷസ് ടെസ്റ്റിലായിരുന്നു പാഡണിഞ്ഞത്. ആഷസിന്റെ തുടക്കം മുതല്‍ തന്നെ സ്മിത്ത് മികച്ച നേട്ടമായിരുന്നു സ്വന്തമാക്കിയത്.
ആദ്യ ടെസ്റ്റിന്റെ രï് ഇന്നിങ്‌സിലും താരം സെഞ്ചുറി സ്വന്തമാക്കി. രïാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലും സെഞ്ചുറിയോളം പോന്ന 92 റണ്‍സാണ് സ്മിത്ത് നേടിയത്. 80 റണ്‍സുമായി ക്രീസില്‍ നില്‍ക്കെ പരുക്കേറ്റ താരം ശുശ്രൂഷകള്‍ക്ക് ശേഷം തിരിച്ചെത്തി 12 റണ്‍സ് കൂട്ടിച്ചേര്‍ത്ത് വിക്കറ്റ് മുന്നില്‍ കുരുങ്ങുകയായിരുന്നു.
ഇതോടെ ആഷസ് ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡ് സ്മിത്ത് എഴുതിച്ചേര്‍ക്കുകയും ചെയ്തു. തുടര്‍ച്ചയായി ഏഴുതവണ 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്താണ് സ്മിത്ത് റെക്കോര്‍ഡിട്ടത്. ഇതില്‍ ഒരു ഇരട്ട സെഞ്ചുറിയും മൂന്ന് സെഞ്ചുറിയും ഉള്‍പ്പെടുന്നു.
ഇത്തവണ ആഷസിലെ ആദ്യ ടെസ്റ്റില്‍ 144, 142 എന്നിങ്ങനെയായിരുന്നു സ്മിത്തിന്റെ സ്‌കോര്‍.
ജോഫ്ര ആര്‍ച്ചറിന്റെ പന്ത് കഴുത്തില്‍ കൊ@ സ്മിത്ത് ലോഡ്‌സില്‍ ഇനി കളിക്കില്ലെന്ന് ക്രിക്കറ്റ് ആസ്‌ത്രേലിയ അറിയിച്ചു.
പന്ത് കൊï ഉടനെ ചികിത്സ തേടിയ സ്മിത്ത് പ്രാഥമിക ചികിത്സക്ക് ശേഷം തിരിച്ചെത്തുകയായിരുന്നു.
എന്നാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് താരം മത്സരത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്. എന്നാല്‍ സ്മിത്തിന്റെ പരുക്ക് സാരമുള്ളതല്ലെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."