ബി.ജെ.പി ഇന്ത്യയിലെ ഹിന്ദു സംസ്കാരത്തെ തകര്‍ക്കുന്നു: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
തിരൂരങ്ങാടി: ബി.ജെ.പിയും ആര്.എസ്.എസും ഇന്ത്യയിലെ ഹിന്ദു സംസ്കാരത്തെ തകര്‍ക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. തിരൂരങ്ങാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്പെഷല്‍ കണ്വന്ഷന് ചെമ്മാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്മാന് എം.എന്‍ കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷനായി.
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തി. എം.എല്‍.എമാരായ പി.കെ അബ്ദുറബ്ബ്, അഡ്വ.എന്‍ ശംസുദ്ധീന്‍, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, യു.ഡി.എഫ് ജില്ലാ ചെയര്മാന് പി.ടി അജയ് മോഹന്‍, കാവുങ്ങല്‍ കുഞ്ഞിമരക്കാര്‍, കെ.പി.കെ തങ്ങള്‍, എം.കെ ബാവ, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, പി.എസ്.എച്ച് തങ്ങള്‍, സി.എച്ച് മഹ്മൂദ് ഹാജി, സി.കെ.എ റസാഖ്, എ.കെ മുസ്തഫ, വാസു കാരയില്‍, വി.വി അബു, എം.അബ്ദുറഹ്മാന്‍കുട്ടി, എ.ടി ഉണ്ണി, സി. ജമീല അബൂബക്കര്‍, കെ.ടി റഹീദ, വി.വി ജമീല ടീച്ചര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."