HOME
DETAILS

വൃക്ഷത്തൈ നട്ടും മഴക്കുഴി നിര്‍മിച്ചും പരിസ്ഥിതി ദിനാചരണം

  
backup
June 06 2017 | 19:06 PM

%e0%b4%b5%e0%b5%83%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%88-%e0%b4%a8%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-2




തിരൂരങ്ങാടി: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്  ആന്‍ഡ് ഗൈഡ്‌സ് തിരൂരങ്ങാടി ജില്ലാ അസോസിയേഷന്‍ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തെയ്യാലിങ്ങല്‍ എസ്.എസ്.എം.എച്ച്.എസ്.എസില്‍ പി.കെ. അബ്ദുറബ്ബ് എം.എല്‍.എ. നിര്‍വഹിച്ചു. മഴക്കുഴി നിര്‍മാണം, നാട്ടുമര തൈ നടല്‍, പ്ലാസ്റ്റിക് വിരുദ്ധ കാംപസ്, തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും എം.എല്‍.എ നിര്‍വഹിച്ചു. നന്നമ്പ്ര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി ചെയര്‍മാന്‍ മുജീബ് മാസ്റ്റര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.വി. അരവിന്ദ്, പ്രിന്‍സിപ്പല്‍ എന്‍. ഷംസുദ്ധീന്‍, ഹെഡ്മാസ്റ്റര്‍ കെ.പി. രാജീവ്, കെ. വിജയന്‍, ജോജോ ഫ്രാന്‍സിസ്, ബിന്ദു, കെ. സെബാസ്റ്റ്യന്‍, കെ. കിഷോര്‍, കെ.കെ. സുനില്‍കുമാര്‍, സി.സതീദേവി, ടി. രമാദേവി, എ.എ. നവീന്‍ എന്നിവര്‍ സംസാരിച്ചു.
പടിക്കല്‍ ടൗണ്‍ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ് .എഫ് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ഇ അഹമ്മദ് സാഹിബ് അനുസ്മരണവും വൃക്ഷത്തൈ നടീലും തൈ വിതരണവും നടത്തി.എം.സൈതലവി ഉദ്ഘാടനം ചെയ്തു.   സി.മുഹമ്മദ് അജ്‌സല്‍ , പി.കെ ആയിഷാ ഫദ് വ,പൂവ്വാട്ടില്‍ മുഹമ്മദ്  സംബന്ധിച്ചു. കോഴിച്ചെന മാമൂബസാര്‍ യൂനിറ്റ് എസ്.കെ.എസ്.എസ്.എഫ് കമ്മറ്റി വൃക്ഷത്തൈകള്‍ വിതരണം നടത്തി. അഫ്‌സല്‍ കോഴിച്ചെന ,സുഹൈല്‍ഹുവി ,സമീര്‍ തറേങ്ങന്‍ ,സാലിഹ് പിലാക്കോട്ട് , കെ.കെ മന്‍സൂര്‍,പി.ടി.യൂസുഫ്, പി.കെ.മുനീര്‍,എ.ടി.   ഉവൈസ്,പി.ടി ഇഖ്ബാല്‍ നേതൃത്വം നല്‍കി.
വെന്നിയൂര്‍ കൊടിമരം യുവകലാസമിതി ലൈബ്രറി പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വൃക്ഷത്തൈകള്‍ വിതരണവും നട്ടു പിടിപ്പിക്കലും സംഘടിപ്പിച്ചു. വിതരണത്തിന്റെ ഉദ്ഘാടനം തിരൂരങ്ങാടി മുനിസിപ്പല്‍  കൗണ്‍സിലര്‍ സി.എച്ച്  അക്ബര്‍ നിര്‍വഹിച്ചു. ലൈബ്രറി, ബസ് സ്റ്റോപ്പ് പരിസരങ്ങള്‍ വൃത്തിയാക്കി.
പന്താരങ്ങാടി പാറപ്പുറം, ബോധി സര്‍ഗ്ഗവേദി, ലൈബ്രറി ,നെഹ്‌റു യുവകേന്ദ്ര ,സംയുക്തമായി സംഘടിപ്പിച്ച 400 ഓളം സൗജന്യ വൃക്ഷത്തൈ വിതരണം വി.പി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. കെ. രാജന്‍ സംബംന്ധിച്ചു.
യുവജന കൂട്ടായ്മ ടീം ഫോഴ്‌സ സംഘടിപ്പിച്ച  മരം നടല്‍ പദ്ധതി  അക്ഷരപുത്രി കെ.വി റാബിയ  ഉദ്ഘാടനം ചെയ്തു.കെ.ടി. ഫാഹിം . ഷിഫാദ്  കോണിയത്.പി. ഇമ്രാന്‍,സി.പി സാദിഖ്  എന്നിവര്‍ സംബന്ധിച്ചു. യൂത്ത് ലീഗ് നഗരസഭ കമ്മറ്റിയുടെ നേതൃത്വത്തില്‍  താലൂക്കാശുപത്രി പരിസരത്ത് വൃക്ഷത്തൈ നട്ട് മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ്  പി.കെ ഹംസ  ഉദ്ഘാടനം ചെയ്തു. ഡോ. ജാബിര്‍, ടി.പി.അബ്ദുസലാം,അനീസ് കൂരീയാടന്‍, എം.എന്‍ റഷിദ്,  ടി. റിയാസ്,  കെ. മൂഹിനുല്‍ ഇസ്ലാം, സാദിഖ് ഒള്ളക്കന്‍,  അയ്യൂബ് തലാപ്പില്‍,  സിവി അലിഹസ്സന്‍, പികെ സര്‍ഫാസ്,  ഉസ്മാന്‍ കക്കടവത്ത് സംബന്ധിച്ചു.
തെന്നല ഗ്രാമ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവിധ ഓഫീസ് പരിസരങ്ങളിലും മറ്റു പൊതു സ്ഥലങ്ങളിലും വൃക്ഷത്തൈകള്‍ നട്ടു. ഇതിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി കുഞ്ഞിമൊയ്തീന്‍ വാളക്കുളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൃക്ഷത്തൈ നട്ടു നിര്‍വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി വി നൗഷാദ്, കെ.അബ്ദുല്‍ ഗഫൂര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.വി മജീദ്, സുഹൈല്‍ അത്താണിക്കല്‍, തെന്നല കൃഷി ഓഫീസര്‍ നിമ്മി, ഷാനിയാസ് മാസ്റ്റര്‍ , ഹരിതസേനാ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോട്ടക്കല്‍: ചെട്ടിയാംകിണര്‍ ജി.വി.എച്ച്.എസ്.എസില്‍ മരം നടീല്‍, മഴക്കുഴി നിര്‍മാണം എന്നിവ നടത്തി. സ്‌കൂളിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും വീട്ടില്‍ ഓരോ മരം നടല്‍, സ്‌കൂള്‍ മുറ്റത്ത് മഴക്കുഴി, കിണര്‍ റീചാര്‍ജ്ജിങ് എന്നിവയും നടപ്പാക്കും. ചടങ്ങ് പി.കെ അബ്ദുറബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പൊതുവത്ത് ഫാത്തിമ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം സി.കെ.എ റസാഖ്, എന്‍ ബാവ, പി.ടി.എ പ്രസിഡന്റ് മുസ്തഫ ചെമ്മിലി, റഷീദ് ചെരിച്ചി, പ്രിന്‍സിപ്പല്‍ ഐ.വി ജലീല്‍, പ്രധാനാധ്യാപകന്‍ ആര്‍.എസ് മുരളീധരന്‍ സംസാരിച്ചു.
കല്‍പകഞ്ചേരി ബാഫഖി യതീംഖാന ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് എന്‍.എസ്.എസിന്റെ ആഭമുഖ്യത്തില്‍ നടന്ന പരിപാടി പ്രിന്‍സിപ്പല്‍ പ്രൊഫ.കെ അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റഫീഖ് എ.കെ, ഷിന്റോ എം.എം നേതൃത്വം നല്‍കി.
 പെരുമണ്ണ റഹ്മാനിയ കലാകായിക സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പൊതുസ്ഥാപനങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടു. തൈ വിതരണവും പൊതുസ്ഥലങ്ങള്‍ ശുചീകരിക്കുകയും ചെയ്തു. ആലി ഹാജി ഉദ്ഘാടനം ചെയ്തു. ഇ മുഹമ്മദ് ഷരീഫ്, അക്ബര്‍ സി, കെ ഹുസൈന്‍, അമീന്‍ ഇ, ഷുഹൈബ് കെ, റഷീദ് കെ, ആസിഫ് ഇ, ഹബീബ് കെ നേതൃത്വം നല്‍കി.
കാവതികളം നജ്മുല്‍ഹുദ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം പ്രൊഫ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ കെ.കെ നാസര്‍ അധ്യക്ഷനായി. സ്ഥിരസമിതി അധ്യക്ഷന്‍മാരായ സാജിദ് മങ്ങാട്ടില്‍, അലവി തൈക്കാട്ട്, പ്രിന്‍സിപ്പല്‍ കെ മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് കുഞ്ഞവറാന്‍ ഹാജി, മങ്ങാട്ടില്‍ മുഹമ്മദ് മാസ്റ്റര്‍, അബു മാസ്റ്റര്‍, യു മുഹമ്മദ് ഷാഫി, സുഫിയാന്‍ അമരിയില്‍ നേതൃത്വം നല്‍കി.
പുലിക്കോട് പ്രദേശത്തെ എല്ലാ വീട്ടിലും മരം വെച്ചുപിടിപ്പിക്കുന്ന പരിപാടി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ.കെ നാസര്‍ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ അഹമ്മദ് മണ്ടായപ്പുറം, അബ്ദു മങ്ങാടന്‍, ചെമ്മുക്കന്‍ കുഞ്ഞാവ ഹാജി, ജലീല്‍ മണ്ടായപ്പുറം, റിംഷാദ് കൊളക്കാടന്‍ നേതൃത്വം നല്‍കി.
പറപ്പൂര്‍ വട്ടപ്പറമ്പ് സ്‌പോര്‍ട്ട്‌ലൈന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി വാര്‍ഡ് അംഗം ടി നസീറ ഉദ്ഘാടനം ചെയ്തു. പി ഇന്‍സമാമുല്‍ ഹഖ്, കെ.എം സിദ്ധീഖ്, ടി കുഞ്ഞലവി, എം.പി അക്ബര്‍, കെ.ടി മുഹമ്മദ് ഖൈര്‍, കൃഷ്ണന്‍ നേതൃത്വം നല്‍കി.
പൂക്കിപ്പറമ്പ് ശാഖ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി ടൗണ്‍ മസ്ജിദ് ഖത്തീബ് അസ്‌ലം ഫൈസി ഉദ്ഘാടനം ചെയ്തു. സ്വാലിഹ് വാഫി, മങ്കട കുഞ്ഞോന്‍, റസാഖ്, ശിഹാബ്, മുബഷിര്‍, നിസാം, സവാദ്, ജാസില്‍ നേതൃത്വം നല്‍കി.
വേങ്ങര: നാടെങ്ങും പരിസ്ഥിതി ദിനാചരണത്തില്‍. സ്‌കൂളുകള്‍, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങല്‍, സഹകരണ ബാങ്കുകള്‍, ക്ലബ്ബുകള്‍, വ്യാപാരികള്‍, വിവിധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ ദിനാചരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണം, വൃക്ഷത്തൈ വിതരണം,  തൈകള്‍ നട്ടുപിടിപ്പിക്കല്‍ എന്നിവ നടത്തി. പുഴച്ചാല്‍ എല്‍.പി സ്‌കൂളില്‍ ബ്ലോക്ക് പ്രസിഡന്റ് പി.കെ.അസ്‌ലു ഉദ്ഘാടനം ചെയ്തു. പറപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.മുഹമ്മദ് കുട്ടി അധ്യക്ഷനായി. ജൈവ പാര്‍ക്ക് പ്രവര്‍ത്തി ഉദ്ഘാടനം മെമ്പര്‍ ഇ.കെ. റൈഹാനത്തും ഉപഹാര സമര്‍പ്പണം എ.ഇ.ഒ വിശാലയും നിര്‍വഹിച്ചു. സൂപ്പര്‍ ഫ്രന്‍സ് എടയാട്ടുപറമ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. മെമ്പര്‍ ഇ കെ. റൈഹാനത്ത് അധ്യക്ഷയായി. വേങ്ങര പഞ്ചായത്തും കുരിക്കള്‍ സ്മാരക ലൈബ്രറിയും സംയുക്തമായി നടത്തിയ ദിനാചരണം ബ്ലോക്ക് പ്രസിഡന്റ് പി.കെ.അസ്‌ലു  ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലന്‍കുട്ടി അധ്യക്ഷനായി. പറപ്പൂര്‍ പഞ്ചായത്ത് എം.എസ്.എഫ്് പരിസ്ഥിതി ദിനാചരണം വി.എസ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ടി.പി.നിസാം അധ്യക്ഷനായി. പെരുവള്ളൂര്‍ കെസിഎം കാടപ്പടിയുടെ പരിസ്ഥിതി ദിനാചരണം എം.കെ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പി. അജീഷ് അധ്യക്ഷനായി. ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി വേങ്ങര സര്‍വ്വീസ സഹകരണ ബാങ്ക് ബോധവത്കരണവും ഇടപാടുകാര്‍ക്കും പൊതുജനങ്ങള്‍ക്കും ഫലവൃക്ഷ തൈ വിതരണവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഇ.കെ.മുഹമ്മദ് കുട്ടി അധ്യക്ഷനായി.
ഇരിങ്ങല്ലൂര്‍ അമ്പലമാട് ഫെയ്മസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ദിനാചരണ കെ. കരീം ഉദ്ഘാടനം ചെയ്തു. എം. അലവി അധ്യക്ഷനായി. വേങ്ങര മലബാര്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ഡോ.യു സൈതലവി ഉദ്ഘാടനം ചെയ്തു. പ്രൊഫ. ജാഫര്‍ ചുക്കാന്‍        അധ്യക്ഷനായി. വേങ്ങര വ്യാപാരി വ്യവസായി ഏകോപന സമിതി പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ആയിരത്തൊന്ന് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ അസ്‌ലു ഉദ്ഘാടനം ചെയ്തു. എ.കെ കുഞ്ഞീതുട്ടി അധ്യക്ഷനായി.
പരപ്പനങ്ങാടി: നഗരസഭ ചാത്രത്തില്‍ തുടര്‍വിദ്യാ കേന്ദ്രത്തിനു കീഴില്‍ കൗണ്‍സിലര്‍ സീനത്ത് ആലിബാപ്പു വൃക്ഷത്തൈ വിതരണം ചെയ്തു .പി പി ഖദീസേയി അധ്യക്ഷയായി. വീടിന്റെ ടെറസില്‍ ജൈവ പച്ചക്കറി കൃഷി നടത്തിയ പുളിക്കലകത്ത് മുഹമ്മദ് ആഷിഖിന് കൗണ്‍സിലര്‍ ഉപഹാരം നല്‍കി .കോര്‍ഡിനേറ്റര്‍ സുബ്രഹ്മണ്യന്‍,മൈമൂനത്ത്,തുല്യതാ പഠിതാക്കളായ എ ഫൈസല്‍,കെ ഹനീഫ,സി ടി ജുബൈരിയ,പ്രേരക്മാരായ കെ പി ജലജാമണി,വി പി വിജയശ്രീ സംസാരിച്ചു. പരപ്പനങ്ങാടി മര്‍ച്ചന്റ് അസോസിയേഷന്‍ യൂത്ത്   വിങിന്റെ നേതൃത്വത്തില്‍ സൗജന്യ വൃക്ഷതൈ വിതരണം പ്രസിഡന്റ് എം വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.സ്റ്റാര്‍ മുനീര്‍ അധ്യക്ഷനായി .മുന്നൂറോളം വൃക്ഷതൈകള്‍ വിതരണം നടത്തി. ചെട്ടിപ്പടി മുര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വ്യാപാരഭവന്‍ വളപ്പില്‍ വൃക്ഷതൈകള്‍ നാട്ടു. മുര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി. ചെറിയബാവ, സെക്രട്ടറി കെ. അനില്‍കുമാര്‍, അലവി, യൂത്ത് വിങ്  സെക്രട്ടറി ഷബീര്‍  ചോയ്‌സ്, ഗോപി കല്ലുങ്ങല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി .
പള്ളിക്കല്‍: പരിസ്ഥിതി ദിനത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങിന്റെ നേതൃത്വത്തില്‍ പള്ളിക്കല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ചു. ഹനീഫ, അഷ്‌റഫ്, ടി സിദ്ധീഖ് പങ്കെടുത്തു.
പെരുവള്ളൂര്‍: കൂമണ്ണ ജി.എം.എല്‍.പി സ്‌കൂളും പെരുവള്ളൂര്‍ കൃഷി ഭവനും സംയുക്തമായി നടത്തിയ പരിസ്ഥിതി ദിനാഘോഷം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ റംല ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.ടി ഫൗസിയമുജീബ് അധ്യക്ഷയായി. കൃഷി ഓഫീസര്‍  ഷാജി, സ്‌കൂള്‍ പി.ടി.എ പ്രസിഡെന്റ് സക്കരിയ, ഹാരിസ് മാസ്റ്റര്‍, റഷീദ് മാസ്റ്റര്‍, മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  an hour ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  an hour ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  2 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  2 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  3 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  4 hours ago