സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ച സംഭവം; സി.ഐ.ടി.യു മണപ്പുറം ചങ്ങരംകുളം ശാഖ ഉപരോധിച്ചു
ചങ്ങരംകുളം: മണപ്പുറം ഫിനാന്‍സ് ചങ്ങരംകുളം ശാഖയില്‍ രാത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ച സംഭവം അന്വേഷിക്കണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് സി.ഐ.ടി.യു ഏരിയാ കമ്മിറ്റി ചങ്ങരംകുളം മണപ്പുറം ഫിനാന്‍സ് ശാഖയിലേക്ക് മാര്‍ച്ച് നടത്തി. കഴിഞ്ഞ ദിവസം രാത്രിയില്‍ സ്ഥാപനത്തിനുള്ളിലാണ് കസേരയില്‍ ഇരുന്ന് മരിച്ച നിലയില്‍ വളാഞ്ചേരി സ്വദേശി പ്രദീപിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണപ്പുറം ശാഖകളില്‍ സെക്യൂരിറ്റിയുടെ ഭാഗമായി ജീവനക്കാരെ രാത്രിയില്‍ പുറത്ത് കടക്കാന്‍ കഴിയാത്ത വിധത്തില്‍ പുറത്ത് നിന്ന് മാനേജര്‍ ലോക്ക് ചെയ്ത് പോകണമെന്നാണ് മണപ്പുറത്തിന്റെ രീതി.
ഈ രീതി മനുഷ്യാവകാശ ലംഘനമാണെന്നാരോപിച്ച് നാട്ടുകാര്‍ ഫിനാന്‍സിന് മുന്നില്‍ അന്ന് ബഹളം വച്ചിരുന്നു. മാര്‍ച്ചും ധര്‍ണയും കെ രാംദാസ് ഉദ്ഘാടനം ചെയ്തു. വി.വി കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി. വി.വേലായുധന്‍, സി രാമകൃഷണന്‍, ഇ.വി മോഹനന്‍, എന്നിവര്‍ സംസാരിച്ചു. ഇ.ബാലകൃഷ്ണന്‍ സ്വാഗതവും കെ.കെ മണികണ്ഠന്‍ നന്ദിയും പറഞ്ഞു. ചങ്ങരംകുളം എസ്.ഐ കെ.പി മനേഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്ത് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കവാടത്തില്‍ ഇരുന്ന് പ്രതിഷേധം അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."