ചാലക്കുടി ആനമല ടൂറിസം റോഡില്‍ നിയന്ത്രണങ്ങളോടെ വാഹനങ്ങള്‍ക്ക് അനുമതി
ചാലക്കുടി: ചാലക്കുടി ആനമല ടൂറിസം റോഡില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രവിധേയമായി യാത്ര അനുവദിക്കും.
അതിരപ്പിള്ളി വാഴച്ചാല്‍ ടൂറിസം മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കാനായി വേണ്ട നടപടികള്‍ സ്വീകരിക്കാനായി ബി.ഡി ദേവസ്സി എം.എല്‍.എ യുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് മേധാവികളുടേയും ജനപ്രതിനിധികളുടേയും യോഗത്താലാണ് ഈ തീരുമാനം. ആനമല റോഡില്‍ സുരക്ഷിതത്വം കണക്കിലെടുത്ത് ഇരുചക്രവാഹനങ്ങളുടെ നിയന്ത്രണം തുടരും. വാഴച്ചാല്‍ ടൂറിസ കേന്ദ്രം ബുധനാഴ്ച പുനരാരംഭിക്കും. വാഹനങ്ങളുടെ കുറവ് മൂലം വന്യമൃഗങ്ങളുടെ സജീവസാന്നിധ്യം റോഡില്‍ ഉള്ളതിനാലാണ് ഇരുചക്രവാഹനങ്ങളുടെ നിയന്ത്രണം തുടരുന്നത്. അതിരപ്പിള്ളിയില്‍ കൂടുതല്‍ കുടിവെള്ള സൗകര്യം ഒരുക്കും. കണ്ണന്‍കുഴിയില്‍ കുടിവെള്ള ടാങ്ക് സ്ഥാപിക്കുന്നതിനുള്ള സ്ഥലം ലഭ്യമാകുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. അതിരപ്പിള്ളി, വാഴച്ചാല്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ടോയ്ലറ്റ് ബ്ലോക്കുകള്‍ വനംവകുപ്പ് നിര്‍മിക്കും. ഡി.എം.സിയുടെ കീഴിലുള്ള മലക്കപ്പാറ ജംഗിള്‍ സവാരി സര്‍വിസ് പുനരാരംഭിക്കുന്നതിന് അനുമതി നല്കാന് യോഗം തീരുമാനിച്ചു. ചാര്‍പ്പയില്‍ സുരക്ഷാ പ്രശ്നം കണക്കിലെടുത്ത് വാഹനങ്ങള്‍ നിര്‍ത്തുന്നതിന് അനുമതി നല്‍കില്ല. അതിരപ്പിള്ളിയില്‍ ടിക്കറ്റ് കൗണ്ടര്‍ മുതല്‍ എന്‍ട്രന്‍സ് വരെയുള്ള ഭാഗത്ത് ഡ്രൈനേജ് നിര്‍മിക്കും. ചാലക്കുടി റസ്റ്റ് ഹൗസില്‍ നടത്തിയ യോഗത്തില്‍ വാഴച്ചാല്‍ ഡി.എഫ്.ഒ വിനോദ്, ജനപ്രതിനിധികള്‍, വി.എസ്.എസ് ഭാരവാഹികള്‍, പൊതുമരാമത്ത്വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."