സിവില്‍ സര്‍വിസ് നേട്ടം: സത്യസന്ധത മുറുകെ പിടിക്കാനുറച്ച് ശുഹൈബ്
ആനക്കയം: സത്യസന്ധമായി രാജ്യസേവനം നടത്താനുള്ള ദൃഢനിശ്ചയത്തിലാണ് സിവില്‍ സര്‍വിസ് പരീക്ഷയില്‍ 885-ാം റാങ്ക് നേടി ആനക്കയത്തിന്റെ അഭിമാനമായ ശുഹൈബ്. പെരിമ്പലം തെക്കേടത്ത് അബൂബക്കര്‍ മാസ്റ്ററുടെയും കരേക്കടവത്ത് ഖദീജയുടെയും മകനായ ശുഹൈബ് കഠിനാധ്വാനവും സ്ഥിരോത്സാഹവും കൈമുതലാക്കിയാണ് ഉന്നത സര്‍വിസ് മേഖലയില്‍ നേട്ടം കൈവരിച്ചത്.
പഠനകാലത്തെ മത്സര പരീക്ഷകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. പെരിമ്പലം പൊട്ടിക്കുഴി എ.എം.എല്‍.പി സ്‌കൂള്‍, ക്രസന്റ് എ.യു.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രാഥമിക പഠനം നേടിയത്. മഞ്ചേരി എച്ച്.എം.എം.വൈ.എച്ച്്.എസ് സ്‌കൂളിലാണ് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയത്. പാലക്കാട് എന്‍.എസ്.എസ് കോളജില്‍ നിന്ന് ബി.ടെക് ബിരുദം നേടി. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ രണ്ടുവര്‍ഷം സോഫ്റ്റ് വെയര്‍ എന്‍ജിനീയറായും ജോലി ചെയ്തു. കേരള സിവില്‍ സര്‍വിസ് അക്കാദമി ഐ ലേണ്‍ അക്കാദമി എന്നിവിടങ്ങളില്‍ നിന്നാണ് തീവ്രപരിശീലനം നേടിയത്. സമസ്തയുടെയും പോഷകഘടകങ്ങളുടെയും അഭ്യുദയകാംക്ഷിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."