HOME
DETAILS

കാടാമ്പുഴ പല്ലികണ്ടണ്ടം വീട്ടമ്മയേയും മകനെയും ക്രൂരമായി കൊലപ്പെടുത്തിയത് ഭര്‍ത്താവ്

  
backup
June 06 2017 | 19:06 PM

%e0%b4%95%e0%b4%be%e0%b4%9f%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%aa%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a3%e0%b5%8d%e0%b4%9f-2




പുത്തനത്താണി: വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കാടാമ്പുഴ പല്ലികണ്ടണ്ടം സ്വദേശിനിയായ വീട്ടമ്മയെയും മകനെയും ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് ഭര്‍ത്താവ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കഴിഞ്ഞ 26ന്  പല്ലികണ്ടണ്ടം സ്വദേശി വലിയ പീടികക്കല്‍ മരക്കാര്‍ മകള്‍ ഉമ്മു സല്‍മ(27), മകന്‍ മുഹമ്മദ് ദില്‍ഷാദ് (ഏഴ്), നാലു ദിവസം പ്രായമായ നവജാത ശിശു എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നാലുദിവസത്തോളം പഴക്കം കണക്കാക്കിയിരുന്ന മൃതദേഹങ്ങളില്‍ കൈയിലെ ഞെരമ്പുകള്‍ മുറിച്ചു രക്തം വാര്‍ന്ന് മരിച്ച നിലയിലായിരുന്നു ഉമ്മുകുത്സുവും മകന്‍ ദില്‍ഷാദും. പൂര്‍ണ ഗര്‍ഭിണിയായിരുന്ന ഉമ്മുസല്‍മ പ്രസവിച്ച നവജാത ശിശുവിനെയും മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.
മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലെത്തിച്ചപ്പോള്‍ തന്നെ കഴുത്തില്‍ അടയാളം കണ്ടത് ആത്മഹത്യക്കപ്പുറം ഇതൊരു കൊലപാതകമാണെന്ന സംശയമുയര്‍ത്തിയിരുന്നു. ഭര്‍ത്താവ് വെട്ടിച്ചിറ കരിപ്പോള്‍ സ്വദേശി ചാലിയത്തൊടി മുഹമ്മദ് ഷെരീഫി(38)നെ കാണാതായതും ഫോണില്‍ ബന്ധപ്പെടുവാന്‍ കഴിയാതിരുന്നതും സംശയത്തിന് ബലം നല്‍കി. ഉമ്മുസല്‍മയെ നാലാമതായി വിവാഹം ചെയ്ത വ്യക്തിയാണ്  ശരീഫ്. കഴിഞ്ഞ 22 ന് എല്ലാം അവസാനിപ്പിച്ചു കളയാമെന്ന മുന്‍ധാരണയോടെ ഉമ്മുസല്‍മയുടെ വീട്ടിലെത്തിയ ഷരീഫ് ആദ്യ വിവാഹത്തിലുള്ള ഏഴു വയസുകാരനായ ദില്‍ഷാദിനെ വീടിനുപുറത്തേക്ക് കുളിക്കാന്‍ പറഞ്ഞയച്ച് പൂര്‍ണ ഗര്‍ഭിണിയായ ഉമ്മുസല്‍മയെ കിടപ്പുമുറിയിലെ കട്ടിലിലേക്ക് തള്ളി വീഴ്ത്തി കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ബ്ലേഡ് ഉപയോഗിച്ച് ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ ഉമ്മുസല്‍മയുടെ ഇടത്തെ കൈയിലെ ഞെരമ്പ് മുറിക്കുകയും ചെയ്തു.
ഈ സമയം കുളികഴിഞ്ഞ് അകത്തേക്ക് വന്ന ദില്‍ഷാദിനെയും ഇതുപോലെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും കൈയിലെ ഞെരമ്പ് മുറിക്കുകയുമായിരുന്നു. പിന്നീട് വീട് ചാവി ഉപയോഗിച്ച് പൂട്ടിയതിനു ശേഷം ജനല്‍ വഴി അകത്തേക്ക് എറിഞ്ഞു പ്രതി രക്ഷപ്പെട്ടു. പൂര്‍ണഗര്‍ഭിണിയായ ഉമ്മു സല്‍മ മരിച്ചതിന്റെ അടുത്ത ദിവസം വയര്‍ വീര്‍ത്ത് നവജാതശിശുവിനെ പ്രസവിച്ചു. കുഞ്ഞും മരണപ്പെട്ടു.
ഇന്‍ക്വസ്റ്റ് നടത്തിയ സമയത്ത് പൊലിസ് വീടിനുള്ളില്‍ നിന്നും ഉമ്മുസല്‍മയുടെ ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഫോണ്‍കാള്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ഫോണില്‍ നിന്നും വിവിധ ലൊക്കേഷനില്‍ നിന്ന് കാളുകള്‍ വന്നതായി കണ്ടെത്തി. അന്വേഷണം വഴിതെറ്റിക്കാന്‍ ശരീഫ് നടത്തിയ ശ്രമങ്ങളായിരുന്നു ഇതെന്നു പൊലിസ് മനസിലാക്കിയത് പ്രതിയെ വലയിലാക്കുന്നതില്‍ വഴിത്തിരിവായി. ചോദ്യം ചെയ്യലില്‍ നിന്ന് ഇക്കാര്യങ്ങള്‍ ഷരീഫ് പൊലിസിനോടു സമ്മതിച്ചു.
ഇന്നലെ വൈകിട്ടോടെ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. വളാഞ്ചേരി സി.ഐ സുലൈമാന്‍, എസ്.ഐമാരായ കെ.ആര്‍ രഞ്ജിത്, എ.എസ്.ഐമാരായ ഇഖ്ബാല്‍, സുരേഷ്, അഡീ.എസ്.ഐ ശശി, എസ്.സി.പി.ഒമാരായ ജയകൃഷ്ണന്‍,അബ്ദുല്‍ അസീസ്, ജയപ്രകാശ്, സി.പി.ഒമാരായ പി സുജിത്, സുനില്‍ദേവ്, ജംഷാദ്, കൈലാസ്, അബ്ദുല്‍ ഗഫൂര്‍, വനിതാ സി.പി.ഒമാരായ ആര്യശ്രീ, വീണാവാരിയര്‍, ശ്രീജ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്.
അതിനിടെ പ്രതി കാടാമ്പുഴ പൊലിസ് സ്റ്റേഷനിലെ ലോക്കപ്പില്‍ വച്ച് ആത്മഹത്യാ ശ്രമം നടത്തി. ഇടതുകൈയിലെ ഞെരമ്പ് ടൈല്‍സില്‍ ഉരച്ച് മുറിച്ചുകളയാന്‍ ശ്രമിച്ചത് സ്‌റ്റേഷനിലെ പൊലിസ് ഇടപെട്ടു തടയുകയായിരുന്നു. പ്രതിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  5 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago