കോണ്‍ഗ്രസുകാര്‍ തമ്മിലടിച്ച് ഇല്ലാതാകുന്നു: കെ സുധാകരന്‍
തലശേരി: മോദിയുടെ ചിത്രം ആലേഖനം ചെയ്ത ബോര്‍ഡുകള്‍ രാജ്യത്താകമാനം ഉയര്‍ത്തി ഹിന്ദുപരിവാര്‍ സംഘടനകള്‍ ഇല്ലാത്ത കരുത്തു കാട്ടുമ്പോള്‍ കോണ്‍ഗ്രസുകാര്‍ പരസ്പരം തമ്മിലടിച്ച് സ്വയം ഇല്ലാതാവുകയാണെന്ന് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. സുധാകരന്‍.
തലശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ തലശേരി സംഗമം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താഴേതട്ടില്‍ നിന്നുള്ള നേതാക്കളുടെ അഭാവമാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം. താഴെതട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയാറാകണം. ജനങ്ങളില്‍ നിന്ന് പാര്‍ട്ടി ഒരുപാട് അകന്നു പോയിരിക്കുകയാണ്. ഭരണത്തിന്റെ പോരായ്മയായിരുന്നില്ല കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമായതിരുന്നത്. സാധാരണക്കാരില്‍ നിന്ന് പാര്‍ട്ടി അകന്നതാണ് കോണ്‍ഗ്രസ് പരാജയത്തിന്റെ മുഖ്യകാരണമെന്നും സുധാകരന്‍ പറഞ്ഞു. മരണവീട്ടിലും വിവാഹ വീട്ടിലും പ്രസവം നടന്നിടത്തും ഓടിയെത്തുന്ന പഴയ കാല പ്രവര്‍ത്തകരെയോ നേതാക്കളെയോ ഇന്ന് കാണാനില്ല. ഏത് നേതാക്കള്‍ക്കെതിരേയും പാര്‍ട്ടിക്കകത്ത് അവരുടെ കൊള്ളരുതായ്മകളെ ചൂണ്ടിക്കാട്ടാം. എന്നാല്‍ വിമര്‍ശനങ്ങള്‍ വ്യക്തി അധിഷ്ഠിതമാകരുത്. മറിച്ച് പ്രശ്‌നാധിഷ്ഠിതമാകണമെന്നും സുധാകരന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി മുഖ്യപ്രഭാഷണം നടത്തി. മണ്ണയാട് ബാലകൃഷ്ണന്‍ അധ്യക്ഷനായി. തലശ്ശേരി നോര്‍ത്ത്, സൗത്ത് മണ്ഡലം പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.സി.കെ രഘുനാഥ്, ജയകൃഷ്ണന്‍ എന്നിവരെ കെ. സുധാകരന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. വി.എന്‍ ജയരാജ്, സജീവ് മാറോളി, എം.പി അസൈയ്‌നാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."