മുസ്‌ലിംലീഗ് രജിസ്ട്രാര്‍ ഓഫിസ് മാര്‍ച്ച് നടത്തി
എടവണ്ണപ്പാറ: കൊണ്ടോട്ടി മണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച എടവണ്ണപ്പാറ സബ് രജിസ്ട്രാര്‍ ഓഫിസ് മാര്‍ച്ച് ടി.വി ഇബ്‌റാഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പി.എ ജബ്ബാര്‍ ഹാജി അധ്യക്ഷനായി. പി.കെ.സി അബ്ദുറഹ്മാന്‍, ചീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സഈദ്, ശാക്കിര്‍ ആക്കോട്, അഡ്വ. എം.കെ.സി നൗഷാദ് സംസാരിച്ചു . മുതുവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സഗീര്‍, അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ബാപ്പു മുതുപറമ്പ്, മച്ചിങ്ങല്‍ മുഹമ്മദ് കുട്ടി, അബ്ദുറഹ്മാന്‍ മാസ്റ്റര്‍, മജീദ് മാസ്റ്റര്‍, ഇമ്പിച്ചിമോതി മാസ്റ്റര്‍, ബഷീര്‍ തുടങ്ങിയവരും വാഴക്കാട്, ചീക്കോട്, മുതുവല്ലൂര്‍, വാഴയൂര്‍ പഞ്ചായത്തിലെ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് ഭാരവാഹികളും മാര്‍ച്ചിന് നേതൃത്വം നല്‍കി.
പെരിന്തല്‍മണ്ണ: മണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി പെരിന്തല്‍മണ്ണ സബ് രജിസ്ട്രാര്‍ ഓഫീസസിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ പഞ്ചായത്ത് അംഗം ടി.പി അഷ്‌റഫലി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് പി.അലി മാസ്റ്റര്‍ അധ്യക്ഷനായി. മണ്ഡലം ജനറല്‍ സെക്രട്ടറി എ.കെ നാസര്‍, ശീലത്ത് വീരാന്‍ കുട്ടി, കെ.അലി അക്ബര്‍, നഹാസ് പാറക്കല്‍, സി.ടി നൗഷാദലി സംസാരിച്ചു. പി.ടി ഖാലിദ് മാസ്റ്റര്‍, ജമാല്‍ മാസ്റ്റര്‍, കുയിലന്‍ മുഹമ്മദലി, ഷൗക്കത്ത്, എന്‍. അയമു എന്ന മാനു, കെ.പി ഹുസൈന്‍, സി.എം അബ്ദുള്ള, സലാം മണലായ, കെ.എം ഫത്താഹ് മാര്‍ച്ചിന് നേതൃത്വം നല്‍കി.
കൊളത്തൂര്‍: മങ്കട മണ്ഡലത്തിലെ കൊളത്തൂരിലെ സബ് രജിസ്ട്രാര്‍ ഓഫീസിലേക്കുള്ള മുസ്‌ലിംലീഗ് മാര്‍ച്ച് ടി.എ അഹമ്മദ് കബീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ.പി കുഞ്ഞലവി മാസ്റ്റര്‍ അധ്യക്ഷനായി. കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. എന്‍.പി മുഹമ്മദലി, സി.എച്ച് മുസ്തഫ, കെ.പി ഹംസ മാസ്റ്റര്‍, അഡ്വ. വി. മൂസക്കുട്ടി, അമീര്‍ പാതാരി, എം.പി മുജീബ് റഹ്മാന്‍, കെ. സക്കീര്‍, എം.ടി റാഫി, ടി. റഫീഖ്, വീരാന്‍ ഹാജി, കെ.കുഞ്ഞിമുഹമ്മദ് സംബന്ധിച്ചു.
കൊളത്തൂര്‍ സ്റ്റേഷന്‍ പടിയില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ചിന് കെ.പി കുഞ്ഞലവി മാസ്റ്റര്‍, എന്‍.പി മുഹമ്മദലി, സി.എച്ച് മുസ്തഫ, കെ.പി ഹംസ മാസ്റ്റര്‍, അഡ്വ. വി. മൂസക്കുട്ടി, അമീര്‍ പാതാരി, എം.പി മുജീബ് റഹ്മാന്‍, കെ. സക്കീര്‍, എം.ടി റാഫി, ടി. റഫീഖ്, വീരാന്‍ ഹാജി, കെ.കുഞ്ഞിമുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."