HOME
DETAILS

നാട്ടുരുചി തിരിച്ചുപിടിക്കാന്‍ ഭക്ഷ്യമേള

  
backup
October 17, 2018 | 7:34 AM

%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%b0%e0%b5%81%e0%b4%9a%e0%b4%bf-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf

പാനൂര്‍: കല്ലിക്കണ്ടി എന്‍.എ.എം കോളജ് എന്‍.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ ദിനത്തിന്റെ ഭാഗമായി 101 വ്യത്യസ്ത തരം അച്ചാറുകളുടെ പ്രദര്‍ശനം നടത്തി. വിദ്യാര്‍ഥികള്‍ സ്വന്തമായി ഉണ്ടാക്കി എത്തിച്ചതാണ് അച്ചാറുകള്‍. നാടന്‍ വിഭവങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തി ഉണ്ടാക്കിയ അച്ചാറുകള്‍ രുചിക്കാനും അവസരമൊരുക്കി. പ്രിന്‍സിപ്പല്‍ ഡോ. കെ.കെ മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കെ.പി നംഷാദ്, കെ.എസ് മുസ്തഫ, മുഹമ്മദ് ഹാഫിസ്, അബ്ദുല്‍ജലീല്‍, ആഷിക്, മുഹ്‌സിന സംസാരിച്ചു.
കല്ലിക്കണ്ടി പാറേമ്മല്‍ യു.പി സ്‌കൂളില്‍ നാടന്‍ ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനം ഒരുക്കി. കപ്പയും പയറ് വറുത്തതും ഉള്‍പ്പെടെയുള്ള ഒട്ടനവധി നാടന്‍ ഭക്ഷ്യവിഭവങ്ങളാണ് ഒരുക്കിയത്. വിദ്യാര്‍ഥികള്‍ വീടുകളില്‍ നിന്നും മാതാപിതാക്കളുടെ സഹായത്തോടെയാണ് വിഭവങ്ങള്‍ തയാറാക്കിയത്. പ്രദര്‍ശനം സമീര്‍ പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പുല്ലാട്ടുമ്മല്‍ അമ്മദ് ഹാജി, എ.പി ഇസ്മഈല്‍, നിഷനെല്ലാട്ട്, സംസാരിച്ചു.
പാനൂര്‍: 'ജീവനം'പോഷകാഹാര ബോധവല്‍ക്കരണ പ്രദര്‍ശനം നടത്തി. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസിന്റെ ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. മുത്താറി പുട്ട്, മുരിങ്ങയില ഇഡലി, ഔഷധക്കഞ്ഞി തുടങ്ങി നൂറോളം പോഷകാഹാരങ്ങളുടെ പ്രദര്‍ശനം നടന്നു. ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ നാടന്‍ വിഭവങ്ങളുടെ പ്രാധാന്യം വിദ്യാര്‍ഥികള്‍ വിശദീകരിച്ചു. എം.ബി.ബി.എസിന് പ്രവേശനം ലഭിച്ച പൂര്‍വ വിദ്യാര്‍ഥികളായ യാസിര്‍ ഖാലിദ്, ഹുസ്‌ന ഷറിന്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി. എ.കെ പ്രേമദാസന്‍ ഉദ്ഘാടനം ചെയ്തു. സജീവ് ഒതയോത്ത്, ഡോ. പി. ദിലീപ്, പി.വി ഗീത സംസാരിച്ചു.
കൊട്ടിയൂര്‍: കൊട്ടിയൂര്‍ എന്‍.എസ്.എസ് യു.പി സ്‌കൂളില്‍ ഭക്ഷ്യധാന്യങ്ങളുടെ പ്രദര്‍ശനം നടത്തി. വൈധ്യങ്ങളായ 500ല്‍പരം പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍, ഫലവര്‍ഗങ്ങള്‍, ധാന്യങ്ങള്‍, വിത്തുകള്‍, ഇലക്കറികള്‍ എന്നിവയുടെ പ്രദര്‍ശനമാണു നടന്നത്. വിദ്യാര്‍ഥികളുടെ വീടുകളില്‍ നിന്നു ശേഖരിച്ചവയാണു പ്രദര്‍ശനത്തിനായി എത്തിച്ചത്. കൊട്ടിയൂര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹാഷിം ഉദ്ഘാടനം ചെയ്തു. തോമസ് മറ്റത്തില്‍ അധ്യക്ഷനായി. കെ. സുനില്‍കുമാര്‍, പി.വി പവിത്രന്‍, എസ്. സുമിത, ദേവരാജ്, കെ. ഷാജി, ടി.പി രാജി, ബീന, പി.കെ പ്രജിന എന്നിവര്‍ നേതൃത്വം നല്‍കി. ശ്രീനാരായണ എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടി പരിസ്ഥിതി പ്രവര്‍ത്തകന്‍ വിനോദ് ഉദ്ഘാടനം ചെയ്തു. തോമസ് മറ്റത്തില്‍ അധ്യക്ഷനായി. കെ.പി വസന്ത്, പി.കെ ദിനേശ് സംസാരിച്ചു. ഭക്ഷ്യമേളയോടനുബന്ധിച്ച് നൂറില്‍പരം ഭക്ഷ്യവസ്തുക്കളുടെ പ്രദര്‍ശനം ഉണ്ടായിരുന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  8 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  8 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  8 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  8 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  8 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  8 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  8 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  8 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  8 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  8 days ago