വൃത്തിഹീനമായ അന്തരീക്ഷം; നഗരസഭ അധികൃതര്‍ ഹോട്ടല്‍ അടപ്പിച്ചു
ആലുവ: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നഗരസഭ അധികൃതര്‍ ഹോട്ടല്‍ അടപ്പിച്ചു. തോട്ടക്കാട്ടുകര സെമിനാരിപ്പടി ഭാഗത്ത് ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന അന്നലക്ഷ്മി ഹോട്ടലാണ് പൂട്ടിച്ചത്.
ഹോട്ടലിനെതിരേ കാലങ്ങളായി പരാതി നിലനില്‍ ക്കുന്നുണ്ട്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്. പരിസരവാസികളടക്കമുള്ളവര്‍ പലതവണ നഗരസഭയിലടക്കം പരാതിപെട്ടെങ്കിലും ഹോട്ടല്‍ ഉടമകളുടെ സ്വാധീനഫലമായി നടപടികള്‍ ഉണ്ടായില്ല.
തുടര്‍ന്നാണ് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്ന് കോടതി പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും ലൈസന്‍സ് വ്യവസ്തകള്‍ക്ക് വിരുദ്ധമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അടച്ചുപൂട്ടാനും നഗരസഭയോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ ഭാഗമായി നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ യാഥാഥ്യമാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച ഹോട്ടല്‍ പൂട്ടണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍, ഇതിനു വിരുദ്ധമായി ഹോട്ടല്‍ വീണ്ടും പ്രവര്‍ത്തിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് തിങ്കളാഴ്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നഗരസഭ അധികൃതര്‍ ഇന്നലെ ഹോട്ടല്‍ അടപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."