സഊദിയിലെ അസീര്‍ പ്രവിശ്യയില്‍ 3000 വര്‍ഷം പഴക്കമുള്ള ശേഷിപ്പുകള്‍ കണ്ടെത്തി
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: സഊദിയിലെ അസീറില്‍ 3000 വര്‍ഷം പഴക്കമുള്ള ശേഷിപ്പുകള്‍ കണ്ടെത്തി. അസീര്‍ പ്രവിശ്യയിലെ ജറാശിലാണ് നൂറ്റാണ്ടുകള്‍ പിറകിലേക്ക് വെളിച്ചം വീശുന്ന പുരാവസ്തുക്കള്‍ കണ്ടെത്തിയത്. കൂടുതല്‍ ചരിത്ര ശേഷിപ്പുകള്‍ പുറം ലോകത്ത് എത്തിക്കാനാവുമെന്ന പ്രതീക്ഷയില്‍ ഇവിടെ ഉല്‍ഖന നം തുടരുന്നുണ്ട്.
സഊദി കമ്മിഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷനല്‍ ഹെറിറ്റേജ് പ്രസിഡന്റ് അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്റെ ഉത്തരവനുസരിച്ചാണ് ഉല്‍ഖന നം തുടരുന്നത്. കിങ് ഖാലിദ് സര്‍വകലാശാലയിലെ ശാസ്ത്ര, ചരിത്ര, ഗവേഷണ വിദ്യാര്‍ഥികളും സംഘത്തോടൊപ്പം പങ്കുചേരും.അറേബ്യന്‍ ഉപദ്വീപിന്റെ ചരിത്രത്തിലെ പ്രാധാന്യമുള്ള ചരിത്ര പ്രദേശങ്ങളിലൊന്നാണിത്. കിങ് ഖാലിദ് സര്‍വകലാശാല വിദ്യാര്‍ഥികളുടെ പങ്കാളിത്തോടെ നടന്ന ഖന നത്തിലാണ് ബി.സി 1000 ലേതെന്നു കരുതുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷ. ഇതിനായാണ് 35 ദിവസങ്ങള്‍ കൂടി ഇവിടങ്ങളില്‍ ഖന നം നടത്താന്‍ നിര്‍ദേശം നല്‍കിയത്.
രാജ്യത്തെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായ അബഹക്ക് സമീപമാണ് ജറാശ് പ്രദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."