മാധ്യമ പ്രവര്‍ത്തകന്റെ തിരോധാനം: സഊദി അറേബ്യക്ക് പൂര്‍ണ്ണ പിന്തുണയുമായി ബഹ്‌റൈന്‍
ഉബൈദുല്ല റഹ്മാനി
മനാമ: തുര്‍ക്കിയിലെ മാധ്യമ പ്രവര്‍ത്തകന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സഊദി അറേബ്യക്ക് എതിരായി നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ പൂര്‍ണ്ണപിന്തുണയുമായി ബഹ്‌റൈന്‍ രംഗത്ത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന ബഹ്‌റൈന്‍ മന്ത്രിസഭയോഗമാണ് പിന്തുണ പ്രഖ്യാപിച്ചത്. കൂടാതെ സഊദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് സല്‍മാന്‍ ബിന്‍ സല്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ സഊദിനെ ബഹ്‌റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ ഫോണില്‍ വിളിച്ചു സഊദി ഭരണാധികാരികള്‍ക്ക് രാജ്യത്തിന്റെ പിന്തുണയും ഐക്യദാര്‍ഡ്യവും അറിയിക്കുകയും ചെയ്തിട്ടുണ്ട്.
സൗദി പിന്തുടരുന്ന ഇസ്‌ലാമിക മൂല്യങ്ങളും പാരമ്പര്യങ്ങളും അതേപടി മുന്നോട്ട് പോകുന്നതില്‍ അസ്വസ്ഥപ്പെടുന്ന പലരുമുണ്ട്. അവരാണ് രാജ്യത്തിനെതിരെ കുപ്രചരണത്തിന് ശ്രമിക്കുന്നത്. മുസ്ലിങ്ങളുടെ ഖിബ്‌ലയും ദൈവിക വെളിപാടിന്റെ കേന്ദ്രവും സുരക്ഷയും സമാധാനവും നിലനില്‍ക്കുന്ന അന്തരീക്ഷവും അറബ് ഇസ്‌ലാമിക സമൂഹത്തിന് ആശാ കേന്ദ്രവുമായാണ് സഊദി നിലനില്‍ക്കുന്നത്. സ്വന്തം ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും രാജ്യത്ത് സമാധാനം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ അഭംഗുരം തുടരാനും സഊദിക്ക് സാധിക്കും.
സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്ന സഊദി വിരുദ്ധ നീക്കം അംഗീകരിക്കാന്‍ കഴിയില്ല. തെറ്റായ പ്രചാരണങ്ങളാണ് ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും വഴി സൗദിയെ തകര്‍ക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്.
കിങ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സഊദിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനും രാജ്യത്തിനും ജനങ്ങള്‍ക്കും ഒപ്പമാണ് ബഹ്‌റൈന്‍ നിലകൊള്ളുന്നതെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് ബഹ്‌റൈന്‍ പ്രതിനിധി വ്യക്തമാക്കി. ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ വിവിധ വിഷയങ്ങളും ചര്‍ച്ച ചെയ്തു.
വിദേശ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ പരിശോധന നടത്താനും സുരക്ഷ ഉറപ്പാക്കാനും പ്രധാനമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെട്ടിടങ്ങളുള്ളതെന്നും താമസക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തുന്ന തരത്തിലുള്ളതല്ല അവയെന്നും ഉറപ്പാക്കാനാണ് നിര്‍ദേശം. കഴിഞ്ഞയാഴ്ച മനാമയില്‍ കെട്ടിടം തകര്‍ന്ന് നാല് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിെന്റ പശ്ചാത്തലത്തിലാണ് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. തൊഴില്‍സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, പൊതുമരാമത്ത്മുനിസിപ്പല്‍നഗരാസൂത്രണ കാര്യ മന്ത്രാലയം എന്നിവ സഹകരിച്ച് ഇതിനുള്ള നീക്കങ്ങള്‍ നടത്തും. കെട്ടിടം തകര്‍ന്ന് വീണ സംഭവത്തെക്കുറിച്ച റിപ്പോര്‍ട്ടും സഭ ചര്‍ച്ച ചെയ്തു.
ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ അധ്യക്ഷനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."