HOME
DETAILS

പകര്‍ച്ചപ്പനിപ്പേടിയില്‍ തൊടുപുഴ; വെങ്ങല്ലൂരില്‍ വീട്ടമ്മയില്‍ മലമ്പനി കണ്ടെത്തി

  
backup
June 06 2017 | 21:06 PM

%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%87%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2



തൊടുപുഴ: മഴക്കാലം ആരംഭിച്ചതോടെ പകര്‍ച്ചവ്യാധി ബാധിതരുടെ എണ്ണം പെരുകുന്നു. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി, ചിക്കന്‍പോക്‌സ്, മുണ്ടിനീര് തുടങ്ങിയ രോഗങ്ങളും തൊടുപുഴയിലും സമീപ പഞ്ചായത്തുകളിലും പടരുന്നുണ്ട്.
 ഇതിനിടെ തൊടുപുഴയ്ക്ക് സമീപം വെങ്ങല്ലൂരില്‍ വീട്ടമ്മയില്‍ മലമ്പനി കണ്ടെത്തിയത് കടുത്ത ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.  ഒഡിഷ സന്ദര്‍ശിച്ച് മടങ്ങിയെത്തിയ വീട്ടമ്മയ്ക്കാണ് മലമ്പനി ബാധിച്ചത്. തൊടുപുഴ മുനിസിപ്പല്‍ നാലാം വാര്‍ഡിലെ താമസക്കാരിയായ ഇവര്‍ക്ക് മുന്‍പ് ഒഡിഷയില്‍വച്ച് മലമ്പനി ബാധച്ചിരുന്നു. അവിടെ നിന്ന് ചികിത്സ തേടി അസുഖം ഭേദമാക്കിയാണ് മടങ്ങിയത്.
നാട്ടില്‍ എത്തി നാളുകള്‍ക്കു ശേഷം വീണ്ടും അസുഖബാധിതയാവുകയായിരുന്നു.
തൊടുപുഴയ്ക്ക് സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇവര്‍ ചികിത്സ തേടിയത്. ഇവിടെ നടത്തിയ പരിശോധനയിലാണ് മലമ്പനിയാണെന്ന സംശയം ഉയര്‍ന്നത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ആരോഗ്യവകുപ്പിനെ വിവരം ധരിപ്പിച്ചു. ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു.
വീട്ടമ്മ താമസിക്കുന്ന സ്ഥലത്തിന് സമീപം മലമ്പനി പരത്തുന്ന 'അനോഫിലസ് 'കൊതുകുകളെ കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഉറവിട നശീകരണം അടക്കമുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളും നടത്തി.
 വീട്ടമ്മയുടെ കുടുംബാംഗങ്ങളുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചെങ്കിലും ആര്‍ക്കും രോഗം കണ്ടെത്തിയിട്ടില്ല. സമീപവാസികളുടെ രക്തസാമ്പിളുകളും വരുംദിവസങ്ങളില്‍ പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
കൊതുകുവളരാന്‍ അനുയോജ്യമായ നിരവധി ഇടങ്ങള്‍ പ്രദേശത്ത് കണ്ടെത്തി. മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് ടാങ്കില്‍ വെള്ളംകെട്ടി നിന്ന് കൊതുകുകള്‍ പെരുകുന്ന നിലയിലായിരുന്നു.
അവരോട് ടാങ്ക് വൃത്തിയാക്കാന്‍ നിര്‍ദേശിച്ചു. അടച്ചിട്ടിരുന്ന ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളിലും കൊതുകുകള്‍ പെരുകിയിരുന്നു. റബര്‍ തോട്ടങ്ങളിലടക്കം കൊതുകിന്റെ സാന്ദ്രതയുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് പ്രദേശത്ത് ശക്തമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കാണ് ആരോഗ്യവകുപ്പ് തയാറായിട്ടുള്ളത്.
മലമ്പനി പരത്തുന്ന അനോഫിലസ് കൊതുകിന്റെ സാന്നിധ്യം പരിശോധിക്കാന്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തൊടുപുഴയിലെ ജില്ലാ ആശുപത്രി സുപ്രണ്ട് ഡോ. ഉമാദേവി പറഞ്ഞു.
ജില്ലാ ആശുപത്രിയുടെ നേതൃത്വത്തില്‍ വെങ്ങല്ലൂരില്‍ ഉറവിടനശീകരണവും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ഡ്രൈ ഡേ ആചരിക്കുന്നതിന് പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.
പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിനു കൊതുകു വളരുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തൊടുപുഴ മേഖലയില്‍ ഇന്നലെ 20 പേര്‍ ഡങ്കിപ്പനി ബാധിച്ചു ചികിത്സ തേടി.
 ഇവരുടെ രക്ത സാംപിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. തൊടുപുഴ നഗരസഭ, മണക്കാട്, ആലക്കോട്, കാഞ്ഞാര്‍, മുട്ടം, ഇടവെട്ടി, ഇളംദേശം, തട്ടക്കുഴ, പുറപ്പുഴ എന്നിവിടങ്ങളിലുള്ളവര്‍ക്കാണു ഡെങ്കിപ്പനി സംശയിക്കുന്നത്. കരിങ്കുന്നത്ത് ഈ മാസം ഒന്‍പതുപേര്‍ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
 മണക്കാട് 14 പേര്‍ ഡെങ്കിപ്പനി ലക്ഷണത്തോടെ ചികിത്സ തേടി. ഇടുക്കിയില്‍ ഡെങ്കിപ്പനി ബാധിച്ച 132 പേരില്‍ ഭൂരിപക്ഷവും തൊടുപുഴ മേഖലയില്‍നിന്നുള്ളവരാണ്. എലിപ്പനി ബാധിതര്‍ എട്ടുപേരാണ്. ഇതില്‍ ഒരാള്‍ മരിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  4 minutes ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  26 minutes ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  an hour ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  an hour ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  an hour ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  2 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  2 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  3 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  3 hours ago