HOME
DETAILS
MAL
പമ്പയിലും നിലയ്ക്കലിലും ഉന്നത പൊലിസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു
backup
October 18 2018 | 01:10 AM
തിരുവനന്തപുരം: പമ്പയിലും നിലയ്ക്കലും ക്രമസമാധാനം നിലനിര്‍ത്തുന്നതിനും തീര്‍ഥാടകര്‍ക്ക് സുരക്ഷ നല്കുന്നതിനുമായി കൂടുതല്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ടെലികമ്മ്യൂണിക്കേഷന്‍ എസ്.പി എച്ച്. മഞ്ജുനാഥ്, സി.ബി.സി.ഐ.ഡി അനാലിസിസ് വിങ് എസ്.പി കെ.എസ് സുദര്ശന്, എന്‍.ആര്.ഐ സെല്‍ എസ്.പി വി.ജി വിനോദ്കുമാര്‍, കൊല്ലം സിറ്റി ജില്ലാ പൊലിസ് മേധാവി പി.കെ മധു എന്നിവരെയാണ് നിയോഗിച്ചത്.
മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവരെ ഉടന്‍ പിടികൂടുമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു.
മേഖലയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."