തലപ്പാറ ചിറ ഉടന്‍ പുനര്‍നിര്‍മിക്കണം: യൂത്ത് ലീഗ്
മൂന്നിയൂര്‍: മുസ്‌ലിം യൂത്ത് ലീഗ് ' ലാ കോണ്‍വിവെന്‍സിയ' കാംപയിനിന്റെ ഭാഗമായി, ജലസംഭരണത്തിനു ഉപയോഗപ്പെടുത്താന്‍ കഴിയാത്തവിധം പൂര്‍ണമായും തകര്‍ന്ന കിഴക്കന്‍തോട് തലപ്പാറചിറ മൂന്നിയൂര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ഭാരവാഹികള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. എ.ആര്‍. നഗര്‍, മൂന്നിയൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലൂടെ കടന്നു പോകുന്ന പ്രസ്തുത പ്രദേശത്തു കാലങ്ങളായി ജലവിതരണോപാധിയായിരുന്ന ഈ ചിറ ഇപ്പോള്‍ പൂര്‍ണമായും നശിച്ച അവസ്ഥയിലാണ്. ഷട്ടറുകളും പില്ലറുകളും നാലുവശത്തെ സംരക്ഷണ ഭിത്തികളുമെല്ലാം പാടെ തകര്‍ന്ന് വന്‍തോതില്‍ മണ്ണിടിഞ്ഞും മാലിന്യങ്ങള്‍ കുമിഞ്ഞു കൂടിയും തോട് പറമ്പായി മാറിയ അവസ്ഥയിലാണ്. അഞ്ചു വര്‍ഷം മുമ്പ് മണ്ണ് പരിശോധന നടത്തിപുതിയ ചിറ സ്ഥാപിക്കാന്‍ അനുമതിയായിട്ടും ഭരണാധികാരികളുടെ ഭാഗത്തു നിന്ന് ആവശ്യമായ പരിഗണനയും ഇടപെടലുകളും ഇലാത്തതിനാല്‍ ചിറ ഈവിധം നശിക്കുകയും പ്രദേശത്തെ ജലക്ഷാമവും പരിസ്ഥിതി പ്രശ്‌നവും രൂക്ഷമാകുകയും ചെയ്തു.
വര്‍ഷങ്ങളായി അനുഭവിക്കുന്ന ഈ ദുസ്ഥിതിയില്‍ മാറ്റം വേണമെന്ന പ്രദേശവാസികളുടെ ആവശ്യം സഗൗരവം പരിഗണിച്ചു ബന്ധപ്പെട്ട അധികാരികളെയും ഭരണകര്‍ത്താക്കളെയും ബോധിപ്പിച്ച് നടപടി കൈക്കൊള്ളാന്‍ നീക്കങ്ങള്‍ നടത്താന്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി തീരുമാനിച്ചു. കമ്മിറ്റി ഭാരവാഹികളായ ഒ അബ്ദുറഹ്മാന്‍, സി.കെ ഫിറോസ്, വി ആസിഫ്, ടി ജാഫര്‍, പ്രദേശവാസികളായ ജംഷീദ്,നസീഫ് ഷെര്‍ഷ്, എം റസാഖ്, നാസി, കെ.ടി ഫൈസല്‍, റബീഹ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."