ബഷീറിനെ ഇടിച്ചുതെറിപ്പിച്ച കാറിന്റെ സീറ്റ് ബെല്‍റ്റിലുള്ളത് ശ്രീറാം വെങ്കിട്ടരാമന്റെ വിരലടയാളം തന്നെയാണ് പരിശോധനാഫലം
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ വിരലടയാളം തന്നെയാണ് കെ.എം ബഷീറിനെ ഇടിച്ചുതെറിപ്പിച്ച കാറിന്റെ സീറ്റ് ബെല്‍റ്റിലുള്ളതെന്ന് പരിശോധനാഫലം. ഫോറന്‍സിക് പരിശോധനാഫലത്തിലാണ് ഈ വിവരമുള്ളത്. ശ്രീരാമിനെതിരേ കൂടുതല്‍ തെളിവുകളാണ് ഇതോടെ പുറത്തുവരുന്നത്.
എന്നാല്‍ കാറിന്റെ സ്റ്റിയറിംഗിലോ സ്റ്റിയറിംഗിന് പുറത്തുള്ള ലെതര്‍ കവറിലെയോ വിരലടയാളങ്ങളോ വ്യക്തമല്ലെന്നും വിരലടയാള വിദഗ്ധരുടെ പരിശോധനാഫലത്തില്‍ പറയുന്നു. വാഹനമോടിച്ചത് താനല്ല, വഫയാണെന്ന ശ്രീറാമിന്റെ ആദ്യമൊഴി വീണ്ടും തെറ്റാണെന്ന് സ്ഥാപിക്കുകയാണ് ഈ തെളിവുകള്‍. എന്നാല്‍ പിന്നീട് ഇത് ശ്രീറാം തന്നെ തിരുത്തിയിരുന്നു.
കാറിന്റെ വാതിലില്‍ നനവുണ്ടായിരുന്നതിനാല്‍ കൃത്യമായ തെളിവുകള്‍ അവിടെ നിന്ന് ലഭിച്ചില്ലെന്നാണ് പരിശോധനാഫലത്തിലുള്ളത്. ഫൊറന്‍സിക് പരിശോധനയ്ക്കായി വിദഗ്ധര്‍ എത്തുന്നതിന് മുമ്പ് വാഹനം സ്ഥലത്ത് നിന്ന് മാറ്റിയത് വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നത്. സ്ഥലത്ത് വിദഗ്ധര്‍ എത്തുന്നതിന് മുമ്പ് തന്നെ ക്രെയിനുപയോഗിച്ച് കാര്‍ മാറ്റിയിട്ടതോടെ കുറ്റകൃത്യം നടന്നയിടം അതേപോലെ സൂക്ഷിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്ന് ആരോപണമുയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."