യുജിസി അംഗീകാരം വൈകുന്നു: വിദൂര വിദ്യഭ്യാസ കോഴ്‌സുകള്‍ അപേക്ഷ ക്ഷണിക്കല്‍ നീളും
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യഭ്യാസ വിഭാഗം യുജിസി അംഗീകാരം വീണ്ടെടുക്കുന്നതിന് കാല താമസെമെടുക്കുന്നതിനാല്‍ വിദൂര വിദ്യഭ്യാസ വിഭാഗത്തിന് കീഴിലുളള ബിരുദ -ബിരുദാനന്ദര കോഴ്‌സുകളിലേക്ക് 2016-2017 വര്‍ഷത്തേക്കുളള അപേക്ഷ കഷണിക്കല്‍ നീളാന്‍ സാധ്യത.
സാധാരണ ഗതിയില്‍ ജൂലൈ അവസാന വാരം ബിരുദ കോഴ്‌സുകളിലേക്കും അതിന് ശേഷം ബിരുദാനന്തര കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിക്കാറുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ അംഗീകാരം പുന:സ്ഥാപിക്കാതെ സര്‍വകലാശാലക്ക് അപേക്ഷ ക്ഷണിക്കാനാവില്ല.
അംഗീകാരം പുന:സ്ഥാപിച്ച് നവംബര്‍ ആദ്യ വാരത്തിലെങ്കിലും അപേക്ഷ ക്ഷണിക്കാനുളള ശ്രമത്തിലാണ് സര്‍വ്വകലാശാല. സര്‍വകലാശാലയിലെ വിദൂര വിഭാഗത്തില്‍ നിന്ന് ലഭ്യമാകുന്ന അറിവനുസരിച്ച് യുജിസിയുടെ വിദൂര വിഭാഗം ചുമതല വഹിക്കുന്ന കോര്‍ കമ്മിറ്റി ഇത് വരെ യോഗം ചേര്‍ന്നിട്ടില്ല എന്നാണ്. കഴിഞ്ഞ രണ്ടാഴ്ച മുമ്പ് വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, ഡയറക്ടര്‍ എന്നിവര്‍ നേരിട്ട് യുജിസിയെ വിഷയങ്ങള്‍ ധരിപ്പിച്ചതിനുളള മറുപടി കിട്ടണമെങ്കില്‍ ഈ കോര്‍ കമ്മിറ്റി ചേരേണ്ടതുണ്ട്.
യുജിസിയുടെ മറുപടി കാത്തിരിക്കുകയാണ് അധികൃതര്‍. വര്‍ഷത്തില്‍ അറുപതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ യുജി-പിജി കോഴ്‌സുകളില്‍ രണ്ട് സ്ട്രീമുകളിലായി പ്രവേശനം തേടുന്നുണ്ട്. മലപ്പുറം, കോഴികോകട് ജില്ലകളില്‍ നിന്നുളളവരാണ് അറുപത് ശതമാനത്തോളം വിദ്യാര്‍ഥികളും എന്നതും സമാന്തരമായി ഒരുപാട് കോളജുകള്‍ വിദൂര വിദ്യഭ്യാസ ആശ്രയിച്ച് നില്‍ക്കുന്നുമുണ്ട്. നിലവില്‍ ഒന്നര ലക്ഷത്തോളം വിദ്യാര്‍ഥികള്‍ വിദൂര വിദ്യഭ്യാസ വിഭാഗത്തിന് കീഴില്‍ പഠനം നടത്തുകയും ചെയ്യുന്നു.
കഴിഞ്ഞ കുറെ മാസങ്ങളായി നഷ്ടപ്പെട്ട അംഗീകാരം നേടിയെടുക്കാന്‍ വൈസ് ചാന്‍സ്‌ലര്‍ ഉള്‍പ്പെടെയുളളവരുടെ സംഘം നിരന്തരമായി യുജിസിയുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും അനുകൂല തീരുമാനത്തിനായുളള സര്‍വ്വകലാശാലയുടെ കാത്തിരിപ്പ് നീളുന്നത് കാലിക്കറ്റ് വിദൂര വിദ്യഭ്യാസത്തെ ആശ്രയിക്കുന്നവര്‍ക്ക് ആശങ്ക വര്‍ദ്ദിപ്പിക്കുകയാണ്. യുജിസിയുടെ അംഗീകാരം പുന:സ്ഥാപിക്കുന്നത് വൈകിയാല്‍ സര്‍വകലാശല മറ്റ് സര്‍വകലാശാലകളെ ആശ്രയിക്കുന്നത് പോലും ആലോചനയിലാണെന്നറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."