ഖാസിം മുസ്ലിയാര് കര്‍മനിരതനായിരുന്ന പണ്ഡിതനെന്ന് ജിഫ്രി തങ്ങള്‍
കാസര്‍കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും കേന്ദ്ര മുശാവറ അംഗവും, ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്ന എം.എ.ഖാസിം മുസ്ലിയാര് സമസ്തയുടെ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍മനിരതനായ പണ്ഡിതനായിരുന്നുവെന്നു സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത ജില്ലാ കമ്മിറ്റിയും പോഷക ഘടകങ്ങളും ഇന്നലെ കാസര്‍കോട്ട് സംഘടിപ്പിച്ച ഖാസിം മുസ്ലിയാര് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്തയുടെ ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകുമ്പോള്‍ അദ്ദേഹം തന്റെ ആരോഗ്യ പ്രശ്നങ്ങളൊക്കെയും മറന്നിരുന്നുവെന്നും പ്രസ്ഥാനത്തിന് വേണ്ടി കുമ്പള ഇമാം ഷാഫി അക്കാദമി എന്ന മഹത്തായ ഒരു സ്ഥാപനം തന്നെ ഖാസിം മുസ്ലിയാര് പടുത്തുയര്‍ത്തിയത് പ്രസ്ഥാനത്തിന് അഭിമാനിക്കാന്‍ വക നല്‍കുന്നുവെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
ചടങ്ങില്‍ സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹമ്മദ് അല്‍ അസ്ഹരി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം.എസ് തങ്ങള്‍ മദനി ഓലമുണ്ട പ്രാര്‍ഥന നടത്തി. സമസ്ത വൈസ് പ്രസിഡന്റ് യു.എം അബ്ദുല്‍ റഹ്മാന് മൗലവി, ഖാസി ഇ.കെ മഹ്മൂദ് മുസ്ലിയാര്, ജില്ലാ ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ചെങ്കളം അബ്ദുല്ല ഫൈസി, അബ്ദുല്‍ സലാം ദാരിമി ആലംപാടി, സിദ്ദീഖ് നദ്വി ചേരൂര്‍, വിവിധ പോഷക ഘടകങ്ങളുടെ ഭാരവാഹികളായ ടി.കെ.പൂക്കോയ തങ്ങള്‍ ചന്തേര, മുബാറക് ഹസൈനാര്‍ ഹാജി, അബ്ബാസ് ഫൈസി പുത്തിഗെ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."