എസ്.വൈ.എസ് ജില്ലാകൗണ്‍സില്‍ ക്യാംപ് പഴയലെക്കിടിയില്‍
പാലക്കാട്: എസ്.വൈ.എസ് ജില്ലാകൗണ്‍സില്‍ ക്യാംപ് ജൂലൈ 22നു പഴയലെക്കിടിയില്‍ നടക്കും. മുന്‍ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും അവലോകനം ചെയ്യുന്നതിനും അടുത്ത ആറു മാസത്തേക്കുള്ള കര്‍മ പദ്ധതികള്‍ തയ്യാറാക്കുന്നതിനുമായാണ് കൗണ്‍സില്‍ ക്യാംപ് സംഘടിപ്പിക്കുന്നത്.
22നു ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി പത്തു വരെ പഴയലെക്കിടി മത്വ്‌ലഉല്‍ ഉലൂം മദ്‌റസാ ഓഡിറ്റോറിയത്തിലാണ് ക്യാംപ്. സംഘബോധം (സമസ്ത), ആദര്‍ശം, സാമൂഹിക സേവനം, ശാസ്ത്രീയ സംഘടനാപ്രവര്‍ത്തനം വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.
സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ കീഴില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും. റമദാന്‍ 24ന് ചിറ്റൂര്‍ മണ്ഡലത്തില്‍ മദ്‌റസാ ഉസ്താദുമാര്‍ക്ക് വസ്ത്രവിതരണവും മദ്‌റസാധ്യായന ആരംഭത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തക വിതരണം ചെയ്യാനും ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
2017 ഡിസംബറില്‍ സമൂഹവിവാഹം നടത്താനും തീരുമാനമായി.
പ്രസിഡന്റ് സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയലെക്കിടി യോഗത്തില്‍ അധ്യക്ഷനായി. ജന.സെക്രട്ടറി ടി.കെ. മുഹമ്മദ്കുട്ടി ഫൈസി കരുവാന്‍പടി സ്വാഗതവും സെക്രട്ടറി എം.എം. ബഷീര്‍ മാസ്റ്റര്‍ മേല്‍മുറി നന്ദിയും പറഞ്ഞു.
ടി.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പാലക്കോട്, ടി.എച്ച്. സുലൈമാന്‍ ദാരിമി കോണിക്കഴി, എ.എ. ജബ്ബാര്‍ ഫൈസി പയ്യാംകോട്, കെ.പി.എ. സമദ് മാസ്റ്റര്‍ പൈലിപ്പുറം, പി.കെ മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ പള്ളിപ്പുറം, കെ.കെ. അബുസാലിഹ് അന്‍വരി ചളവറ, എ.എ. ഖാദര്‍ അന്‍വരി കയറാടി, സി. മുഹമ്മദലി ഫൈസി കോട്ടോപ്പാടം, എം. വീരാന്‍ ഹാജി പൊട്ടച്ചിറ, പി. മാനു ഹാജി കൈപ്പുറം, യു. അലി അല്‍ ഹസനി കൊഴിഞ്ഞാമ്പാറ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."