HOME
DETAILS

ചിദംബരത്തിന്റെ അറസ്റ്റ്: തകര്‍ന്ന സാമ്പത്തിക സ്ഥിതിയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണെന്ന് കോണ്‍ഗ്രസ്

  
backup
August 22 2019 | 15:08 PM

chidambaram-arrest-congress-response

 

ന്യൂഡല്‍ഹി: രാജ്യത്തെ തകര്‍ന്നടിഞ്ഞ സാമ്പത്തിക മേഖലയിലെ പ്രശ്‌നങ്ങള്‍ മറച്ചുവയ്ക്കാനാണ് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ നാടകീയമായി അറസ്റ്റ് ചെയ്തതെന്ന് കോണ്‍ഗ്രസ്. രാജ്യത്തെ തൊഴില്‍ മേഖല തകരുകയും മുന്‍പില്ലാത്ത വിധം തൊഴിലാളികളെ പിരിച്ചുവിടേണ്ട സാഹചര്യമുണ്ടാകുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ രൂപ ഏഷ്യയില്‍ ഏറ്റവും താഴ്ന്ന നിലവാരമുള്ള കറന്‍സിയായി. രാജ്യത്തെ വ്യവസായ സ്ഥാപനങ്ങളുടെ യൂനിറ്റുകള്‍ പൂട്ടിക്കൊണ്ടിരിക്കുന്നു.

ഇതില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ പ്രതികാരബുദ്ധിയോടെയും വിദ്വേഷപൂര്‍വവും ചിദംബരത്തെ അറസ്്റ്റ് ചെയ്തതെന്ന് എ.ഐ.സി.സി വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല പറഞ്ഞു. ഐ.എന്‍.എക്‌സ് മീഡിയ കേസിലെ എഫ്.ഐ.ആറില്‍ ചിദംബരം എന്തെങ്കിലും തെറ്റ് ചെയ്തതായി പറയുന്നില്ല. മകളെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ മാപ്പുസാക്ഷിയായി കഴിയുന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിദംബരത്തെ കേസില്‍ ഉള്‍പ്പെടുത്തിയത്. പി ചിദംബരത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുകയും അപമാനിക്കുകയും ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് ധൃതി പിടിച്ച് അറസ്റ്റ് ചെയ്തതെന്നും കോണ്‍ഗ്രസ് പറഞ്ഞു.

സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയക്കാരനും അഭിഭാഷകനുമായ ചിദംബരം അന്വേഷണവുമായി എല്ലാ ഘട്ടത്തിലും സഹകരിച്ചിട്ടുണ്ട്. മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ വീട് നാലുതവണ റെയ്ഡ് ചെയ്ത സി.ബി.ഐക്ക് കുറ്റപത്രം സമര്‍പ്പിക്കാനുള്ള തെളിവ് പോലും കിട്ടിയില്ല. 2008ലെ കുറ്റത്തിന് അഞ്ചു വര്‍ഷം കഴിഞ്ഞ് അന്വേഷണം പൂര്‍ത്തിയായ ശേഷം ചിദംബരത്തെ അകാരണമായി കേസിലുള്‍പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നും ചിദംബരം നിരപരാധിത്വം തെളിയിക്കുമെന്നും സുര്‍ജെവാല പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago