വിഴിഞ്ഞം പുനരധിവാസ പാക്കേജ് പുനഃപരിശോധിക്കും: മന്ത്രി
വിഴിഞ്ഞം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തെ അനുബന്ധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയെന്ന് പ്രഖ്യാപിച്ച 475 കോടി രൂപ വെറുംവാക്ക് മാത്രമാണെന്നും അനുബന്ധ ക്ഷേമ പ്രവര്‍ത്തനങ്ങളെകുറിച്ച് ഒരു വ്യക്തതയും വരുത്തിയിട്ടില്ലെന്നും ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മെഴ്സി കുട്ടിയമ്മ. വിഴിഞ്ഞം പുനരധിവാസ പാക്കേജിനെക്കുറിച്ച് വ്യാപകമായ പരാതികളുള്ളതിനാല്‍ പാക്കേജ് പുനഃപരിശോധിക്കുമെന്നും ഇതിനായുള്ള ആലോചനായോഗം എട്ടിന് നടക്കുമെന്നും മന്ത്രി പറഞ്ഞു. പൂവാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന് പുതുതായി നിര്‍മിച്ച മൂന്ന് നില കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിുന്നു മന്ത്രി.
സ്കൂളില്‍ ഇനി ബാക്കിയുള്ള രണ്ട് പദ്ധതികളില്‍ ഒന്ന് അടുത്തവര്‍ഷത്തെ പദ്ധതിയില്‍ ഉല്‍പ്പെടുത്തി പൂര്‍ത്തിയാക്കുമെന്ന് ഉറപ്പു നല്കിയ മന്ത്രി സര്‍ക്കാറും ജില്ലാ പഞ്ചായത്തും എം.എല്‍.എ യുമടക്കമുള്ളവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സ്കൂളിനെ മികവുറ്റ കേന്ദ്രമാക്കി മാറ്റാന്‍ കഴിയുമെന്നും പറഞ്ഞു. സമ്മേളനത്തില്‍ എം.വിന്‍സെന്റ് എം.എല്‍.എ അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് എം.നവാസ് സ്വാഗതവും ഹെഡ്മിസ്ട്രസ് ജസ്ലറ്റ് റാണി നന്ദിയും പറഞ്ഞു. ചടങ്ങില്‍ മുന്‍ എം.എല്‍.എ ജമീലാ പ്രകാശം, വി.എച്ച്.എസ്.ഇ ഡയറക്ടര്‍ പ്രൊ.ഫാറൂഖ്, മണ്‍റോ, പ്രിന്‍സിപ്പല്‍മാരായ ഫാത്തിമ കെ.ബി, അനില്‍കമാര്‍, ജില്ലാപഞ്ചായത്തംഗങ്ങളായ രഞ്ചിത്ത്, ജോസ് ലാല്‍, സുജാത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലൂജ, വൈസ് പ്രസിഡന്റ് ആര്യദേവന്‍,പഞ്ചായത്ത് പ്രസിഡന്റ് അജിതകുമാരി , വൈസ് പ്രസിഡന്റ് ജിസ്തി, അംഗങ്ങളായ അലി, വിനീത്കുമാര്‍ ആന്റോ മര്‍സിലിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."