ചരിത്രമുറങ്ങുന്ന കുമ്പഡാജെ മസ്ജിദ് ആര്‍ക്കിടെക്ട് വിഭാഗം സന്ദര്‍ശിച്ചു
ബദിയഡുക്ക: ചരിത്രമുറങ്ങുന്ന കുമ്പഡാജെ ഖിളര്‍ മസ്ജിദ് പരിസരം അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര ടൂറിസം വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. ടൂറിസം മന്ത്രാലയത്തിന്റെ 'സ്വദേശ് ദര്‍ശന്‍ സ്‌കീം'പദ്ധതിയുടെ ഭാഗമായി പ്ലാന്‍ (ഡിസൈന്‍ ) തയാറാക്കിയത്. ആരാധനാലയങ്ങളിലെ ആത്മീയ സന്ദര്‍ശകര്‍ക്ക് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രശാന്ത് ആന്‍ഡ് അസോസിയേറ്റ്‌സ് ആര്‍ക്കിടെക്ട് സംഘമാണ് കുമ്പഡാജയിലെത്തിയത്.
ടീം അംഗങ്ങള്‍ക്ക് പുറമേ കുമ്പഡാജെ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ രവീന്ദ്ര റൈ ഗോസാഡ, ബി.ടി അബ്ദുല്ലക്കുഞ്ഞി, എസ്. മുഹമ്മദ് കുഞ്ഞി എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ സംഘത്തെ സ്വീകരിച്ചു.
സംഘം 600 വര്‍ഷം പഴക്കമുള്ള പള്ളിയുടെ ചരിത്രവും പ്രത്യേകതയും കേട്ടറിയുകയും റിപോര്‍ട്ട് തയാറാക്കുകയും ചെയ്തു.
ഇതിനു പുറമെ ചരിത്രം ഉറങ്ങിക്കിടക്കുന്ന കുമ്പഡാജെ പൊടിപ്പള്ളം ചിരുംബ ഭഗവതി ക്ഷേത്രവും സംഘം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."