ഇലക്ട്രീഷ്യനെ വധിക്കാന്‍ ശ്രമം; ഒരാള്‍കൂടി അറസ്റ്റില്‍
കണ്ണൂര്‍: ഇലക്ട്രീഷ്യനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഓരാളെകൂടി പൊലിസ് അറസ്റ്റ് ചെയ്തു. പാപ്പിനിശ്ശേരി സാജിത മന്‍സില്‍ പി.വി ഫാറൂഖ് (41) ആണ് പിടിയിലായത്. കണ്ണൂര്‍ മാളിലെ ഇലക്ട്രീഷ്യനായ തുളിച്ചേരി സ്വദേശി റിജേഷിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഈ കേസില്‍ കടമ്പൂര് ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപത്തെ മാണിക്കോത്ത് ഹൗസില്‍ ഗോപിനാഥ് എന്ന ആചാര്യ ഗോപിനാഥിനെ (45) നേരത്തെ പൊലിസ് അറസ്റ്റുചെയ്തിരുന്നു.
കഴിഞ്ഞ മൂന്നിനു വൈകിട്ടായിരുന്നു ഗോപിനാഥിന്റെ നേതൃത്വത്തില്‍ ആറംഗ സംഘം മാരകായുധങ്ങളുമായി മാളില്‍ കയറി റിജേഷിനെ ആക്രമിച്ചത്. മാളിന്റെ ഉടമയെ അന്വേഷിച്ചെത്തിയ സംഘം ഉടമ സ്ഥലത്തില്ലെന്നു മനസിലാക്കിയതോടെ റിജേഷിനെ ആക്രമിക്കുകയായിരുന്നു. മാളിനകത്ത് പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി പാര്‍ലറിന്റെ നടത്തിപ്പുകാരനും മാള്‍ ഉടമയും തമ്മില്‍ വാടക കുടിശിക സംബന്ധിച്ച് തര്‍ക്കത്തില്‍ പാര്‍ലര്‍ ഉടമയുടെ ക്വട്ടേഷന്‍ അനുസരിച്ചാണ് ആക്രമണം നടത്തിയത്. മാളിലെ സി.സി.ടി.വി ദൃശ്യത്തില്‍ അക്രമികളുടെ കൂടെ ഫാറൂഖും ഉണ്ടായിരുന്നു. ഇതാണ് ഇയാളെ അറസ്റ്റിനു വഴിവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."