കുറാഞ്ചേരി ദുരന്തഭൂമിയില്‍ നൊമ്പര പ്രതീകങ്ങളായി രണ്ട് വാഹനങ്ങള്‍
വടക്കാഞ്ചേരി: കുറാഞ്ചേരി ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നിട്ട് മാസം രണ്ടായിട്ടും ദുരന്തഭൂമിയില്‍ ദുരന്തപ്രതീകമായി രണ്ട് വാഹനങ്ങള്‍. അധികൃതരുടെ അനാസ്ഥയാണ് വാഹനങ്ങള്‍ പാതയോരത്തുതന്നെ കിടക്കുന്നതിനു കാരണമെന്ന ആരോപണം ശക്തമാണ്.
ദുരന്തത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പാറേകാട്ടില്‍ സജിയുടെ മാരുതി ഒമ്‌നി വാന്‍, പാമ്പുങ്ങല്‍ സന്തോഷിന്റെ ആപേ ഗുഡ്‌സ് ഓട്ടോറിക്ഷ എന്നിവയാണ് ഇപ്പോഴും ശാപമോക്ഷം കാത്തു കിടക്കുന്നത്. സജിയുടെ ഒമ്‌നി വാന്‍ അദ്ദേഹത്തിന്റെ വീട് നിന്നിരുന്ന സ്ഥലത്തിനു മുന്നിലും സന്തോഷിന്റെ ഓട്ടോറിക്ഷ സംസ്ഥാന പാതയോരത്തുമാണു കിടക്കുന്നത്.
സജിയുടെ വാഹനം വീടിനു മുന്‍പില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഓഗസ്റ്റ് 16ന് പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കുറാഞ്ചേരിമല ഭാഗികമായി താഴേയ്ക്ക് പതിച്ചപ്പോള്‍ വീടിനൊപ്പം വാഹനവും തകര്‍ന്നു. മൂന്നംഗ കുടുംബത്തോടൊപ്പം ഓര്‍മയായ പച്ചക്കറി വ്യാപാരി കന്നുകുഴിയില്‍ മോഹനനോടൊപ്പം തൃശൂര്‍ മാര്‍ക്കറ്റിലേക്ക് പച്ചക്കറി എടുക്കാന്‍ പോകുന്നതിനു എത്തിയതായിരുന്നു സ്വന്തം ഓട്ടോറിക്ഷയുമായി സന്തോഷ്.
മോഹനന്‍ വരുന്നതും കാത്തു നില്‍ക്കുന്നതിനിടയിലാണ് വലിയ ശബ്‌ത്തോടെ മലകുത്തിയൊലിച്ചെത്തുന്നത് കണ്ടത്. നിലവിളിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തലനാരിഴയ്ക്കാണ് ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടത്. ഇന്‍ഷുറന്‍സ് കമ്പനികള്‍ വാഹനങ്ങളുടെ നഷ്ടം കണക്കാക്കി തുക നല്‍കിയെങ്കിലും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി ആര്‍.സി റദ്ദാക്കുന്ന നടപടികള്‍ പൂര്‍ത്തീകരിയ്ക്കാത്തതാണ് വാഹനങ്ങളിപ്പോഴും ഇരുമ്പ് തകിടുകളായി കിടക്കുന്നതിന് കാരണം.
കണ്‍മുന്നില്‍ കിടക്കുന്ന വാഹനങ്ങള്‍ ദുരന്ത ഇരകള്‍ക്ക് വലിയ വേദനയാണ് സമ്മാനിയ്ക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."